Friday, May 7, 2021

Latest Posts

വാഹനം ഇടിപ്പിച്ച് ഭഗവതിയെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

നൂറനാട് പണയിൽ ക്ഷേത്രത്തിലെ ഭഗവതിയെ വണ്ടി ഇടിച്ച്  കൊല്ലാൻ ശ്രമം. വടക്കേടത്ത് ബ്രഹ്മദത്തൻ നമ്പൂതിരി ആണ് ഭഗവതിയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷികളായ ക്ഷേത്രത്തിലെ ഉപദേവതകളായ അറുകൊലയും നാഗയക്ഷിയും മറ്റ് ദ്വാരപാലകരും ഭൂതഗണങ്ങളും ചേർന്ന് ഓടിച്ചിട്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും മന്ത്രം ചൊല്ലി കല്ലെറിഞ്ഞു ബ്രഹ്മദത്തൻ നമ്പൂതിരി രക്ഷപ്പെട്ടു. അവസാനം പോലീസ് തന്നെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാമ്പ് കടി ഏറ്റ് മരണം സംഭവിക്കുമെങ്കിൽ പാമ്പിന്റെ വിഷം, മറ്റ് വിഷവസ്തുക്കൾ പോലെ കഴിച്ചാലും മരണം സംഭവിക്കും എന്ന മനുഷ്യന്റെ മുൻകാല ധാരണ അന്നത്തെ ദൈവ കഥകളിലും വന്നത് സ്വാഭാവികം. സർവജ്ഞരായ ദൈവങ്ങളുടെ അറിവ്, ദൈവത്തെ സൃഷ്ടിക്കുന്ന മനുഷ്യന്റെ അറിവ് മാത്രമാണ്. എങ്കിലും 2021 ലും പമ്പിൻ വിഷം കഴിച്ചാൽ ദൈവം മരിച്ചുപോകുമെന്ന് കരുതി ശിവേട്ടൻറെ കൊങ്ങയ്ക്ക് പിടിച്ചു ഉറക്കമിളച്ചിരുന്ന പാറുക്കുട്ടി ഉറക്കക്ഷീണം മൂലം കുളിക്കാൻ പോയിരുന്നതിനാലാണ് വലിയൊരു അപകടം ഒഴിവായത്.

വന്യജീവികളും പക്ഷികളുമെല്ലാം വാഹനമാക്കിയിരുന്ന ലേണേഴ്‌സ് ലൈസൻസ് പോലുമില്ലാത്ത ദൈവങ്ങളുടെ മുന്നിൽ വാഹനവുമായി എത്തി ദൈവസന്നിധിയിൽ താക്കോൽ വെച്ച് പൂജിച്ച്‌ ദക്ഷിണവാങ്ങുന്നതിന് ക്ഷേത്ര പൂശാരിമാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയൊരാചാരമാണ് വാഹനപൂജ. ഇത് ചില വെള്ള നൈറ്റിക്കാരും കോപ്പിയടിച്ചിട്ടുണ്ട് യേശു കഴുതയെ ഡ്രൈവ് ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തിനും വാഹനാപകടങ്ങൾ നിയന്ത്രിക്കാനാവുമത്രെ.

നൂറനാട്  ഭഗവതിയുടെ മുന്നിൽ വാഹനത്തിൻറെ ഐശ്വര്യത്തിനും അപകടം ഒഴിവാക്കാനും അടിക്കടി വർക്ക് ഷോപ്പിൽ കയറ്റാതിരിക്കാനുമായി വാഹനം പൂജിക്കാനെത്തിയ ഒരു ഭക്തശിരോമണി ടയറിനടിയിൽ നാരങ്ങാ ബോംബ് വെച്ച് അനർത്ഥങ്ങളെ തകർക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഭഗവതിയുടെ തന്നെ ജീവൻ അപകടത്തിലാകുമായിരുന്ന ഈ അനർത്ഥം നടന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.