Thu. Apr 25th, 2024

ആധുനിക കാലത്തെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നായ കാസറ്റ് ടേപ്പിന്റെ ഉപജ്ഞാതാവ് ലൂ ആറ്റെന്‍സ് (94) അന്തരിച്ചു.ഡച്ച് എഞ്ചിനീയറായ ഓട്ടന്‍സ് ഓഡിയോ കാസറ്റിനൊപ്പം സീഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു. നെതര്‍ലാന്‍ഡ്സിലെ ബ്രബാന്‍ഡിലെ ഡുയിസെലിലുള്ള സ്വവസതിയില്‍ വച്ച് ശനിയാഴ്ചയായിരുന്നു അന്ത്യം.

1926ല്‍ ബെല്ലിങ്വോള്‍ഡെയില്‍ ജനിച്ച ഓട്ടന്‍സ് 1952ല്‍ ബെല്‍ജിയത്തിലെ ഫിലിപ്‌സ് ഫാക്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ല്‍ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഓഡിയോ കാസറ്റ് നിര്‍മിച്ചു. 1963ല്‍ കാസറ്റ് ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിച്ചു.

10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. രണ്ട് വര്‍ഷത്തിന് ശേഷം കാസറ്റ് ടേപ്പ് കണ്ടുപിടിച്ച് അദ്ദേഹം പഴയ റീല്‍ ടു റീല്‍ ടേപ്പ് സമ്പ്രദായത്തില്‍ വിപ്ലവം സൃഷ്ടിച്ചു. 1963ല്‍ ഒരു പ്ലാസ്റ്റിക് നിര്‍മിത കാസറ്റ് ടേപ് ഒരു ഇലക്ട്രോണിക് മേളയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഒരു പായ്ക്ക് സിഗരറ്റിനേക്കാള്‍ ചെറുതായിരുന്നു അത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913