Thursday, June 17, 2021

Latest Posts

83 മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും ഒമ്പത് സ്വതന്ത്രരും പട്ടികയില്‍

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 85 മണ്ഡലങ്ങളില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ പിന്നീട് പ്രഖ്യാപിക്കും. മഞ്ച്വേശരത്തും ദേവികുളത്തുമാണ് പിന്നീട് പ്രഖ്യാപിക്കുക. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ കെ ശൈലജ, എം അടക്കം എട്ട് പേര്‍ മത്സരിക്കും. കഴിഞ്ഞ തവണയില്‍ അംഗങ്ങളായ 33 പേര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഇതില്‍ അഞ്ച് മന്ത്രിമാരും ഉള്‍പ്പെടും. 30 വയസില്‍ താഴെയുള്ള നാല് പേര്‍ പട്ടികയില്‍. ജെയ്ക്ക് സി തോമസ്, സച്ചിന്‍ ദേവ്. ലിന്റോ ജോസഫ്, മിഥുന എന്നിവരാണ് പ്രായം കുറഞ്ഞവര്‍. ബിരുദദാരികളായ 48 പേര്‍ പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരുണ്ട്. 30നും 40നും ഇടയില്‍ പ്രായമുള്ള എട്ട് പേര്‍. 40നും 50നും ഇടയില്‍ പ്രായുള്ള 13 പേര്‍. 12 വനിതകള്‍ ലിസ്റ്റിലുണ്ട്. സ്വതന്തരായി ഒമ്പത് പേരാണ് മത്സരിക്കുന്നത്.

പൊന്നാനിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നന്ദകുമാര്‍ തന്നെ മത്സരിക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലും മാറ്റമില്ല. കുന്ദമംഗംലം പി ടി എ റഹീം, കൊടുവള്ളി കാരാട്ട് റസാഖ്. കൊ്‌ടോട്ടി സുലൈമാന്‍ ഹാജി, താനുര്‍ വി അബ്ദുറഹ്മാന്‍, നിലമ്പൂര്‍ പി വി അന്‍വര്‍, പെരിന്തല്‍മണ്ണ കെ പി മുസ്തഫ, തവന്നൂര്‍ കെ ടി ജലീല്‍, ചവറ സുജിത് വിജയന്‍, എറണാകുളത്ത് ഷാജി ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മാഹിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഹരിദാസന്‍ മാസ്റ്റര്‍ക്ക് സി പി എം പിന്തുണ നല്‍കും. മലപ്പുറം പാര്‍ലിമെന്റ് സീറ്റില്‍ വി പി സാനു മത്സരിക്കും.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അധികാരത്തിലെത്താന്‍ സഹായകരമായ മികച്ച സ്ഥാനാര്‍ഥി പാനലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. പുതിയ കക്ഷികള്‍ എല്‍ ഡി എഫില്‍ വന്നതിനാല്‍ മറ്റ് കക്ഷികളെല്ലാം വിട്ടുവീഴ്ച ചെയ്താണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ ഭരണം ലക്ഷ്യമിട്ടാണ് എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തത്.

സി പി എമ്മിന്റെ അഞ്ച് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ ഏഴ് സീറ്റ് മറ്റ് കക്ഷികള്‍ക്കായി വിട്ടുനല്‍കി. പൊതുവെ എല്‍ ഡി എഫ് നല്ല ഐക്യത്തിലാണ്. പാര്‍ലിമെന്ററി പ്രവര്‍ത്തനം പോലെ സുപ്രധാനമാണ് സംഘടനാ പ്രവര്‍ത്തനവും. നന്നായി പാര്‍ലിമെന്ററി രംഗത്ത് പ്രവര്‍ത്തിച്ച ചിലരെ സംഘടനാ രംഗത്തേക്ക് മാറ്റുന്നുണ്ട്. പാര്‍ലിമെന്ററി രംഗത്ത് പുതുമുഖങ്ങള്‍ വരേണ്ടതുണ്ട്. ഇതിനാലാണ് രണ്ട് ടേം നിര്‍ബന്ധമാക്കിയത്. ഇതിന് സഹായകരമാകുന്ന പട്ടികയാണ് തയ്യാറാക്കിയത്. മികച്ച ജനാധിപത്യ മാര്‍ഗത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്.

തുടര്‍ ഭരണം ഇല്ലാതാക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമം കേരളത്തില്‍ വിജയിക്കില്ല. കേരള ജനത ആഗ്രഹിക്കുന്നത് എല്‍ ഡി എഫ് തുടര്‍ ഭരണമാണ്. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്ത് നിര്‍ത്തിയ സര്‍ക്കാറാണിത്. സമാനതകളില്ലാത്ത വികസനവും ജനക്ഷേമവും നടപ്പാക്കിയ സര്‍ക്കാറിണിത്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിജയരാഘവന്റെ വാര്‍ത്താസമ്മേളനം. വര്‍ഗീയതക്കെതിരെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത് എല്‍ ഡി എഫാണ്. അപവാദങ്ങളിലൂടെയും നുണപ്രചരണങ്ങളിലൂടെയും തുടര്‍ഭരണം തടയാമെന്നത് വ്യാമോഹമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

സി പി എം സ്ഥാനാര്‍ഥി പട്ടിക:

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

………
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍ (സ്വ)
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
……
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
………
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
…………
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
……
എറണാകുളം ജില്ല
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ് അലി
എറണാകുളം- ഷാജി ജോര്‍ജ് (സ്വ)
………
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല
…………
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
…………
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
…….
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

…..
മലപ്പുറം ജില്ല

മലപ്പുറം – പാലോളി അബദുറഹ്മാൻ
തവനൂര്‍ – കെ.ടി.ജലീല്‍ (സ്വ)
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍ (സ്വ), തിരൂര്‍ – ഗഫൂര്‍ പി ലില്ലീസ്,
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി (സ്വ)
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
……
കോഴിക്കോട് ജില്ല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം- പിടിഎ റഹീം (സ്വ)
കൊയിലാണ്ടി – കാനത്തില്‍ ജമീല
………
കണ്ണൂര്‍ ജില്ല
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
……….
കാസര്‍കോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ (?), അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.