കോട്ടയത്ത് പ്രതിപുരുഷ തർക്കം: ഫാ: ലൂർദ് സ്വാമി വ്യാജനെന്ന് സഭ; താനാണ് യഥാർത്ഥ പ്രതിപുരുഷൻ എന്ന് ധ്യാനഗുരു

കോട്ടയത്ത് വെള്ള നൈറ്റിയുമിട്ട് യേശുക്രിസ്തുവിൻറെ പ്രതിപുരുഷന്മാരാണെന്ന അവകാശവാദവുമായി സ്വർഗ്ഗത്തിലേക്ക് വിസനൽകാമെന്ന് പറഞ്ഞു തട്ടിപ്പുനടത്തുന്ന ഇരുവിഭാഗങ്ങൾ തമ്മിൽ കുടിപ്പക മൂർച്ഛിച്ച് നൈറ്റിധരികളിൽ ഒരാൾ വ്യാജ പ്രതിപുരുഷൻ ആണെന്ന ആരോപണവുമായി ഇതര നൈറ്റി ധാരികൾ രംഗത്ത്.

ബെനഡിക്റ്റൻ സഭയിലെ ഫാ. ലൂർദ് സ്വാമിയാണ് താൻ എന്ന പേരിലാണ് ഇയാൾ സന്യാസിനികളെയും വിശ്വാസികളെയും സമീപിച്ചിരുന്നത്. കോട്ടയം ജില്ലയിലെ ചിങ്ങവനം, വാകത്താനം പ്രദേശങ്ങളാണ് ഇയാളുടെ താമസ സ്ഥലം ഇയാൾ വ്യാജ പ്രതിപുരുഷൻ ആണെന്നും തങ്ങൾ യദാർത്ഥ പ്രതിപുരുഷന്മാർ ആണെന്നുമാണ് വിശ്വാസി പൊട്ടന്മാരോടുള്ള ഇരു വിഭാഗത്തിന്റെയും അവകാശവാദം.

വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി പോലീസിൽ പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇതോടെ യേശുക്രിസ്തുവിൻറെ പ്രതിപുരുഷന്മാരാണെന്ന പേരിൽ വെള്ള നൈറ്റിയുമിട്ട് നടക്കുന്ന തട്ടിപ്പുകാരായ ഇരുവിഭാഗവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു.എന്നാൽ താനാണ് യദാർത്ഥ പ്രതിപുരുഷൻ എന്നും ദിവസവും 24 മണിക്കൂറിൽ 18 മണിക്കൂറും താൻ ദിവ്യകാരുണ്യ ആരാധനയിൽ ആണെന്നും താൻ പൊയ്കയിൽ അപ്പച്ചനെപ്പോലെ ക്രിസ്തുമതത്തിലെ നവോത്ഥാന നായകൻ കൂടിയായ പ്രതിപുരുഷൻ ആണെന്നും തൻറെ സഭയാണ് യദാർത്ഥ ദൈവസഭയെന്നും ആരോപണ വിധേയനായ ഫാ. ലൂർദ് സ്വാമി അവകാശപ്പെടുന്നു. ആരോപണം ഉന്നയിക്കുന്ന സഭക്കാർ പറയുന്ന ആളെ തനിക്കറിയില്ലെന്നും തൻറെ ബെനഡിക്റ്റൻ സഭയുടെ സ്ഥാപകൻ താനാണെന്നും അതിന് തനിക്ക് ഭരണഘടനപരമായി അവകാശമുണ്ടെന്നും ഫാ. ലൂർദ് സ്വാമി പറഞ്ഞു. പോലീസ് കേസെടുക്കട്ടെ എന്നും കോടതിയിൽ ഹാജരാക്കുമ്പോൾ താനും തൻറെ സഭയുടെ പ്രഖ്യാപനം കോട്ടയം കോടതിയിൽ നടത്തും എന്നാണ് ഫാ. ലൂർദ് സ്വാമി പറയുന്നത്. തനിക്ക് വിശ്വാസികൾ സംഭവനയായും കുർബാന പണമായും നൽകിയ ഓരോ രൂപയ്ക്കും രസീത് കൊടുത്തിട്ടുണ്ടെന്നും രൂപതാകമ്പനിയെ പോലെ കണക്കില്ലാത്ത പിരിവ് നടത്തുന്ന സഭയല്ല തന്റേതെന്നുമാണ് ഫാ. ലൂർദ് സ്വാമി അവകാശപ്പെടുന്നത്. ഇതോടെ ആകെ കെണിഞ്ഞിരിക്കുന്നത് പൊലീസാണ്.സ്വന്തം ബെനഡിക്റ്റൻ സഭയോ വേറെന്തെങ്കിലും സംഘടനയോ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ഏത് ഇൻഡ്യൻ പൗരനുമുണ്ട്. തന്നെയുമല്ല താറാവ് കൃഷിക്കാരനും രണ്ടു കുട്ടികളുടെ അച്ഛനുമായ കെപി യോഹന്നാന് വിഷപ്പാകാമെങ്കിൽ തനിക്ക് വെറും വികാരിയെങ്കിലും ആയിക്കൂടെന്നാണോ ഈ കപടവേഷ ധാരികളായ പ്രതിപുരുഷന്മാർ പറയുന്നതെന്നാണ് ഫാ. ലൂർദ് സ്വാമിയുടെ ചോദ്യം.

എന്നാൽ സ്വയം പ്രഖ്യാപിത ബിഷപ്പ് മാരുടെ സംഘടനയായ WBC ആസ്ഥാനത്ത് അന്വേഷിച്ചപ്പോൾ തങ്ങൾക്ക് ഈ പ്രതിപുരുഷനെ അറിയില്ലെന്നാണ് മറുപടി ലഭിച്ചത്. തങ്ങൾ ആരെയും അച്ചനാക്കാറില്ലെന്നും നേരിട്ട് ബിഷപ്പ് ആക്കുകയാണ് ചെയ്യുന്നത് എന്നും ഫാ. ലൂർദ് സ്വാമിക്ക് ബിഷപ്പാകാൻ താത്പര്യമുണ്ടെങ്കിൽ തങ്ങളെ സമീപിച്ചാൽ അടിയന്തിര ബിഷപ് കൗൺസിൽ ചേർന്ന് WBC അംഗത്വം നൽകണമോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിക്കുമെന്നും ഇപ്പോൾ എന്തായാലും WBC യിൽ അങ്ങനെ ഒരു പ്രതിപുരുഷൻ ഇല്ലെന്നും WBC യുടെ മേജർ ആർച്ച് ബിഷപ്പ് മാർ ഡൊമിനിക്ക് സാവിയോ മെത്രപൊലീത്ത ചെന്നൈ യിൽ പറഞ്ഞു.

ഗ്രിഗോറിയൻ കുർബാന, നിത്യാരാധനാ കേന്ദ്ര നടത്തിപ്പ്, കാസയും പീലാസയും വാങ്ങിക്കൽ എന്നീ കാര്യങ്ങൾക്കായാണ് ഫാ. ലൂർദ് സ്വാമി പണം വാങ്ങിക്കുന്നത്. കോട്ടയം, വാകത്താനം ഫെഡറൽ ബാങ്കിലെ, ബ്രദർ രാജേഷിന്റെ അക്കൗണ്ടിലേക്കാണ് വിശ്വാസി പൊട്ടന്മാരായ പലരും പണം അയച്ചത്. ബ്രദർ രാജേഷും ഫാ. ലൂർദ് സ്വാമിയും ഒന്നാണെന്ന നിഗമനത്തിലാണ് തട്ടിപ്പിന് ഇരയായവർ ഇപ്പോൾ ഉള്ളത്. എന്തായാലും ഫാ. ലൂർദ് സ്വാമി പറഞ്ഞതുപോലെ ഇതിനെല്ലാം തങ്ങൾക്ക് രസീത് കിട്ടിയിട്ടുണ്ടെന്ന് വിശ്വാസി പൊട്ടന്മാരും സമ്മതിക്കുന്നുണ്ട്.

താനുൾപ്പെടുന്ന ഉത്തരാഖണ്ഡിലെ ബെനഡിക്ടൻ ആശ്രമത്തിൽ പട്ടിണിയാണെന്നും താൻ ഗുരുതരമായ രോഗം ഉള്ള ആൾ ആണെന്നും പറഞ്ഞാണ് ഫാ. ലൂർദ് സ്വാമി മറ്റുള്ളവരെ ബന്ധപ്പെടുന്നത്. വളരെ വിശ്വാസയോഗ്യമായ രീതിയിലാണ് ഫാ. ലൂർദ് സ്വാമി സംസാരവും പ്രവർത്തനവും. ഇത്തരത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉള്ള നിരവധി വിശ്വാസി പൊട്ടന്മാർ അന്താരാഷ്ട്ര തലത്തിൽത്തന്നെ രൂപാ താ കമ്പനിക്ക് വെല്ലുവിളിയായി മാറിയ ഫാ. ലൂർദ് സ്വാമിയുടെ തട്ടിപ്പിനും ഇരയായിട്ടുണ്ട്.

എന്തായാലും രൂപാ താ കമ്പനിയുടെ നായ്ക്കൻ പറമ്പനെയോ വട്ടായി കൂട്ടായി വളവനാൽ തുടങ്ങിയവന്മാരെയോ പോലെയല്ല ഒരു പക്വതായാർന്ന ധ്യാനഗുരുവിനെപ്പോലെയാണ് ഇയാൾ മറ്റുള്ളവരോട് പെരുമാറുന്നത് എന്ന് കബളിപ്പിക്കപ്പെട്ട കുഞ്ഞാടുകൾ പോലും പറയുന്നു.ദിവസത്തിൽ ഏതാണ്ട് 18 മണിക്കൂറിലധികം ദിവ്യകാരുണ്യ ആരാധനയിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണെന്നാണ് പറയുന്നത്.

അദ്ദേഹത്തെ വിളിക്കുന്നവരുടെ പൂർവ്വ തലമുറയുടെ പാപപരിഹാരാർത്ഥം നിശ്ചിത എണ്ണം ഗ്രിഗോറിയൻ കുർബ്ബാന അർപ്പിക്കണമെന്ന് പറയും. ഒരു ഗ്രിഗോറിയൻ കുർബ്ബാന 41 ദിവസം മുടങ്ങാതെയുള്ള കുർബ്ബാനയാണ്. ഒരു ഗ്രിഗോറിയൻ കുർബ്ബാനയ്ക്ക് 7000 രൂപ വാങ്ങുന്നു.

സാധാരണ ഒരു വ്യക്തിയുടെ പിതാവിന്റെ, മാതാവിന്റെ, ഭാര്യാപിതാവിന്റെ, ഭാര്യാമാതാവിന്റെ തലമുറ കണക്കാക്കി 4 ഗ്രിഗോറിയൻ കുർബ്ബാന നിർദേശിക്കും. അങ്ങനെ 28000 രൂപ ഈടാക്കുന്നു. പ്രസ്തുത കുടുംമ്പങ്ങളുടെ ആത്മ വിശുദ്ധീകരണത്തിനായി നിത്യാരാധന ഒരു വർഷത്തേക്ക് നിർദ്ദേശിക്കും. അതിന് 35000 രൂപ മാത്രം മതി. ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള വിസയ്ക്ക് ഫാ. ലൂർദ് സ്വാമി ഈടാക്കുന്ന നിരക്ക്.

വളരെ സ്നേഹവാത്സല്യത്തോടെ സംസാരിക്കുന്ന ഇദ്ദേഹം ഫോൺ സംസാരത്തിനിടയിലും നിരന്തരം പ്രാർത്ഥിക്കുന്ന ഒരു ആത്മീയാചാര്യനായി ആർക്കും തോന്നും. ചിലപ്പോൾ അദ്ദേഹത്തെ വിളിക്കുമ്പോൾ ഫോൺ എടുക്കുകയില്ല. ഏതാനും മണിക്കൂർ കഴിഞ്ഞ് അദ്ദേഹം തിരിച്ചു വിളിക്കും. അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയിൽ ആരാധിക്കുകയായിരുന്നതിനാൽ ഫോൺ Silent ആക്കി വച്ചിരിക്കുകയായിരുന്നു എന്നുപറയും.

അദ്ദേഹത്തെ വിളിക്കുന്നവരുടെ പൂർവ്വ തലമുറയുടെ പാപപരിഹാരാർത്ഥം പ്രസ്തുത കുടുംമ്പങ്ങളുടെ ആത്മ വിശുദ്ധീകരണത്തിനായി നിത്യാരാധന ഒരു വർഷത്തേക്ക് നിർദ്ദേശിക്കും. അതിന് 35000 രൂപ മാത്രം മതി. എല്ലാത്തിനും ഉടനടി രസീതുകൾ നല്കും. രസീതിന്റെ ഫോട്ടോ വാട്സപ്പിൽ അയക്കുന്നു.

ചിലരോട് മക്കളുടെ വിവാഹം നടക്കുന്നതിന് തടസ്സം മാറാൻ ഗ്രിഗോറിയൻ കുർബ്ബാന ആവശ്യമാണെന്ന് പറയും.സ്ഥലവില്പനയുടെ തടസ്സം മാറാൻ, ജോലി കിട്ടാൻ, വിസ കിട്ടാൻ, കുടുംബപ്രശ്നം മാറാൻ ഗ്രിഗോറിയൻ കുർബാന ആവശ്യപ്പെടും. പിന്നെ ആചാരപരമായ ചാരിറ്റി തട്ടിപ്പിന് വേണ്ടി ലൂർദ്ദ്സ്വാമി സ്വയം ഇരയാകും ക്യാൻസർ രോഗിയാണെന്നും ബ്രെയിൻ ടൂമർ ഓപ്പറേഷനുവേണ്ടിയും പണം ആവശ്യപ്പെടും.

ഒരു ടീച്ചറിൽനിന്ന് ഓപ്പറേഷനുവേണ്ടി 3 ലക്ഷം രൂപ കടം വാങ്ങി. പിന്നെ കൊടുത്തിട്ടില്ല. ചിലരോട് ക്യാൻസറിനുള്ള മരുന്നിന്റെ ചിലവിനായി ഒരു മാസം 30000 ആവശ്യമുണ്ടെന്ന് പറയുന്നു. കുർബ്ബാന കുപ്പായത്തിനുള്ള പണം, കാസ, പീലാസ വാങ്ങാനുഉള്ള പണം ആവശ്യപ്പെടുന്നു. മെഴുകുതിരിക്ക് പണം.സ്വർണ്ണം പൂശിയ അരുളിക്കാ വാങ്ങാൻ 140000 രൂപ ആവശ്യപ്പെട്ടു ഒരാളോട്. അദ്ദേഹത്തിന്റെ എല്ലാ ഭക്തർക്കും അനുദിന പ്രാർത്ഥനകൾ അയച്ചുകൊടുക്കുന്നു. വിശുദ്ധരുടെ ചിത്രങ്ങൾ. ഈ ലൂർദ് സ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ സിദ്ധിയെക്കുറിച്ചും പ്രചരിപ്പിക്കുന്നതിന് കന്യാസ്ത്രികൾ വരെ കാമ്പെയിൻ വർക്ക് നടത്തുന്നു. ആളെ എത്തിക്കുന്നതിനനുസരിച്ച് അവർക്കെല്ലാം കൃത്യമായി കമ്മീഷനും നൽകും.

മറ്റു പ്രതിപുരുഷന്മാരെപ്പോലെ തന്നെ ഈ ലൂർദ്ദ്സ്വാമിയും കേരളത്തിൽ സുഖമായി ജീവിക്കുന്നു. വരുന്ന പണം അതാത് ദിവസംതന്നെ ATM ൽ നിന്നും പിൻവലിക്കുന്നു.തങ്ങളുടെ പരാതി പ്രകാരം പോലീസ് ഉടനടി നടപടികൾ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് പരാതിക്കാരായ വിശ്വാസി പൊട്ടന്മാർ.

നിലവിലില്ലാത്ത ബെനഡിക്ടൻ ആശ്രമത്തിന്റെ പേരിലാണ് രസീത് നല്കുന്നത്. ഇതേകുറിച്ച് ചോദിച്ചപ്പോൾ ഇല്ലാത്ത സ്വർഗ്ഗത്തിന്റെയും വല്ലാത്ത ദൈവത്തിന്റെയുമൊക്കെ പേരിൽ കണക്കുപോലുമില്ലാതെ പിരിവ് നടത്തുന്നവരാണ് കൃത്യമായി രസീത് നൽകുന്ന തനിക്കെതിരെയും തൻറെ സഭയ്‌ക്കെതിരെയും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും തൻറെ സഭ താൻ സ്ഥാപിച്ചതാണെന്നും അതില്ലാത്ത സഭയാണെന്നു പറയാൻ ഇവർ ആരാണെന്നും ഫാ. ലൂർദ് സ്വാമി ചോദിക്കുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കട്ടെ എന്നും. തൻറെ സഭ ഉള്ളതോ ഇല്ലാത്തതോ എന്ന് താൻ അവിടെ പ്രൂവ് ചെയ്തോളാമെന്നും ഫാ. ലൂർദ് സ്വാമി വെല്ലുവിളിക്കുന്നു, തൻറെ സഭ കാനോൻ നിയമമല്ല ഇന്ത്യൻ നിയമമാണ് ഫോളോ ചെയ്യുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും. തൻറെ ആരാധനാ സ്വാതന്ത്ര്യവും സഭാ പ്രവർത്തനവും ബഹുമാനപ്പെട്ട നീതിപീഠം അനുവദിച്ചു തരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഫാ. ലൂർദ് സ്വാമി കൂട്ടിച്ചേർത്തു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913