കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുത്തു

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ നടക്കുന്ന ചരിത്ര കര്‍ഷക സമരത്തിന്റെ ചുക്കാന്‍ വനിതാ ദിനമായ ഇന്ന് സ്ത്രീകള്‍ ഏറ്റെടുത്തു. സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നീ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന മഹിളാ പഞ്ചായത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ആണ് സംഘടിച്ചിട്ടുള്ളത്. വിദ്യാര്‍ഥനികളും ആക്ടിവിസ്റ്റുകളുമെല്ലാം സമരത്തിന്റെ ഭാഗമായി. സിംഗുവില്‍ രാവിലെ പത്ത് മണിക്ക് മഹിളാ പഞ്ചായത്ത് ചേർന്നു. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്കാണ് വനിതകളുടെ മാര്‍ച്ച്.

കര്‍ഷക സമരം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലേക്ക് ഉടന്‍ പുറപ്പെടുമെന്ന് ബി കെ യു നേതാവ് രാകേഷ് ടികായത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913