Fri. Mar 29th, 2024

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 140 സീറ്റുകളില്‍ 82 സീറ്റ് നേടി ഇടത് മുന്നണി കേരളത്തില്‍ അധികാരം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സര്‍വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയം പ്രവചിക്കുന്നത്.

ടൈംസ് നൗയുടെ സര്‍വ്വേ പ്രകാരം 72 മുതല്‍ 86 വരെ സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയസാധ്യതയുള്ളത്. 52 മുതല്‍ 60 സീറ്റുകളില്‍ വരെയാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. രണ്ട് സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും.

2016-ല്‍ 43.5 ശതമാനം വോട്ടുവിഹിതം നേടിയ എല്‍ഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേ പറയുന്നു. 2016-ല്‍ 38.8 ശതമാനം വോട്ടു നേടിയ യുഡിഎഫിന് ഇപ്രാവശ്യം 37.6 ശതമാനം വോട്ടുകള്‍ വോട്ടുകളെ ലഭിക്കു. 42.34 ശതമാനം പേരും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 158 സീറ്റുകള്‍ നേടി ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റില്‍ ഒതുങ്ങും. തമിഴ്‌നാട്ടില്‍ 38.4 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം കെ.സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമല്‍ഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913