50 ശതമാനത്തിന് മുകളിൽ സംവരണം; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

50 ശതമാനത്തിന് മുകളിൽ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ പരിധി 50 ശതമാനമാണ്. 1992ലാണ് സംവരണ പരിധി 50 ശതമാനമാക്കി കോടതി ഉത്തരവിട്ടത്.

ഈ വിധി പുനഃപരിശോധിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. മറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഇന്ദ്ര സാഹ്നി കേസിലാണ് സംവരണ പരിധി 50 ശതമാനമാക്കി വിധിയുണ്ടായത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ളതാണ് ഈ വിധി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913