അമിത് ഷായുടെ പ്രസംഗത്തില്‍ വെട്ടിലായത് സുരേന്ദ്രൻ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹമരണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ വെട്ടിലായി ബി ജെ പി കേരള നേതൃത്വം. അമിത് ഷാ പറഞ്ഞ ദുരൂഹ മരണമേതെന്ന് തനിക്കറിയില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുരേന്ദ്രന്‍ നയിച്ച ബി ജെ പിയുടെ വിജയയാത്രയുടെ സമാപനവേദിയിലാണ് അമിത് ഷാ വിവാദ പ്രസംഗം നടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ സാക്ഷിക്ക് ദുരൂഹമരണമുണ്ടായതായാണ് അമിത്ഷാ പ്രസംഗിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയോ എന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ അത്തരം ഒരു മരണം നടന്നത് സംബന്ധിച്ച് കേരളത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകളൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ അമിത്ഷാ പറഞ്ഞത് ഏത് മരണത്തെക്കുറിച്ചാണെന്നാണ് കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനവും ചോദിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്.

ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത്കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് അമിത്ഷാആരോപണം ഉന്നയിച്ചത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913