Friday, May 7, 2021

Latest Posts

കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിന്‍ തട്ടി യുവതിയും കുഞ്ഞും മരിച്ചു

കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ, മകൻ നാല്​ വയസ്സുള്ള കശ്യപ് (നന്ദു) എന്നിവരാണ്​ മരിച്ചത്​.കൊല്ലം ചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ്.

കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം. സംഭവം ആത്മഹത്യയെന്നാണ് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.