Fri. Mar 29th, 2024

കണ്ണൂർ കുന്നോത്ത് ഇടവകയിൽ ഫാദർ പാണ്ഡ്യന്മാക്കൽ അഗസ്റ്റിൻ വികാരിയുടെ നേതൃത്വത്തിൽ നടന്ന ആൾക്കൂട്ട വിചാരണ അന്വേഷിക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം. ഐ.ജി.ലക്ഷ്മൺ അന്വേഷിച്ചു നടപടിയെടുക്കാനാണ് ഡി.ജി.പിയുടെ നിർദ്ദേശം. ജിൽസ് ഉണ്ണിമാക്കൽ എന്ന പൊതുപ്രവർത്തകനാണ് ആൾക്കൂട്ട ആക്രമണത്തിനും വിചാരണയ്ക്കും വിധേയനാകേണ്ടി വന്നത്.

കുന്നോത്ത് പള്ളി വികാരി അഗസ്റ്റിന്‍ പാണ്ഡ്യപറമ്പിലിനും കൈക്കാരനും എതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ജില്‍സണ് നേരെ ആക്രമണുണ്ടാവാന്‍ കാരണം. കണ്ണൂർ കുന്നോത്ത് ഇടവകാംഗമായ ക്യാന്‍സര്‍ മൂലം മരിച്ച ഇടവകാംഗത്തിൻറെ കുട്ടിക്ക് മരിക്കുന്നതിന് മുൻപ് അന്ത്യകൂദാശ നൽകാനായി കുട്ടിയുടെ പിതാവ് ഉൾപ്പെടെ വൈദീകനോട് 5 പേർ അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും അന്ത്യകൂദാശ കൊടുത്തില്ല എന്നുകാണിച്ചു ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ട പോസ്റ്റാണ് അക്രമികളെ ചൊടിപ്പിച്ചത്.

ഈ കുട്ടിക്ക് അന്ത്യകൂദാശ നല്‍കാന്‍ വൈദികന്‍ അഗസ്റ്റിന്‍ പാണ്ഡ്യപറമ്പില്‍ വിസമ്മതിക്കുകയായിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീട്ടിലെത്താനാവില്ലെന്നും പള്ളിയില്‍ എത്തിക്കാനുമായിരുന്നു വൈദികന്‍ പറഞ്ഞത്. ഇതിനിടെ കുട്ടി മരിച്ചു. ഈ വിഷയത്തില്‍ വൈദികനെയും കൈക്കാരനെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സണ്‍ പോസ്റ്റിട്ടത്. ഇതേതുടര്‍ന്ന് ഇടവകയിലെ ചില വിശ്വാസികള്‍ ജില്‍സനെതിരെ രംഗത്തു വരികയായിരുന്നു. 

കുന്നോത്ത് തറയിലെ വീട്ടിലെത്തിയ  ഒരു സംഘം ജില്‍സണെ ബലമായി കാറില്‍ കയറ്റി കുന്നോത്ത് സെന്റ് തോമസ് ചര്‍ച്ചിനോട് ചേര്‍ന്നുള്ള പള്ളി മുറിയിലെത്തിക്കുകയായിരുന്നു. പള്ളിമുറിക്ക് പുറത്ത് തടിച്ചു കൂടിയ ആള്‍ക്കൂട്ടം പോലീസ് ഒത്താശയോടെ ജില്‍സണെ മര്‍ദ്ദിച്ചു. പള്ളിമുറിയില്‍ വെച്ചും മര്‍ദ്ദനമേറ്റു. ജോസ് എന്ന കൈക്കാരന്റെ കാലും പിടിപ്പിച്ചു. ഈ സംഭവത്തിലാണ് ഇപ്പോൾ അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913