Fri. Mar 29th, 2024

കാ തൊലിക്കാ സഭയുടെ വൈക്കം വടയാർ ഇടവകയിൽനിന്നും കന്യാസ്ത്രീയെ തൻറെ ഏത്തപ്പഴ മാഹാത്മ്യം പഠിപ്പിച്ചതിന് ഇടവകജനങ്ങളുടെയും കന്യാസ്ത്രീകളുടെയും പ്രതിഷേധത്തെ തുടർന്ന് ഓടി രക്ഷപെട്ട ഫാദർ തോമസ് കണ്ണാട്ടനെ ദിവസങ്ങൾക്കുള്ളിൽ ചേർത്തലയിലെ പാണാവള്ളി ഇടവകയിൽ നിയമിച്ചിരുന്നു. പുതിയ സ്ഥലത്തെ നിയമനം അങ്ങേയറ്റം പ്രതിഷേധത്തിന് ഇടയാക്കുമെന്ന് അറിയാമായിരുന്നെങ്കിലും, മുഴുവൻ വൈദികരുടെയും സ്വാഭാവിക ട്രാൻസ്ഫർ സമയം ആയത് കൊണ്ട് ആ ലിസ്റ്റിൽ തള്ളി കേറ്റിയാൽ ആരും അറിയില്ലെന്ന് കരുതിയാണ് അതിരൂപതാ കമ്പനി ഈ സാഹസത്തിന് മുതിർന്നത്.

എന്നാൽ ഏത്തയ്ക്ക വികാരിയെ തിരിച്ചു വിളിക്കണമെന്നും തങ്ങളെ പൊതുസമൂഹത്തിൻറെ മുന്നിൽ അപമാനിതരാക്കരുത് എന്നും ആവശ്യപ്പെട്ട് നൂറ്റിതൊണ്ണൂറ് കുടുംബങ്ങൾ ഉള്ള പാണാവള്ളി ഇടവകയിൽ നിന്നും നൂറ്റി അറുപത്തിമൂന്ന് കുടുംബങ്ങൾ ഒപ്പിട്ട നിവേദനം അതിരൂപതക്ക് നൽകിയിരുന്നു. അവർക്ക് ആ മൊതലിനെ വേണ്ടെന്ന് ആണ് നിവേദനത്തിൽ പറഞ്ഞിരുന്നത്. ഈ എടുക്കാചരക്കിനെ പാവം ഇടവകവിശ്വാസികളുടെ തലയിൽ കെട്ടി വെച്ചാൽ വടയാർ ഇടവകജനങ്ങൾ സ്വികരിച്ച നിലപാട് തന്നെ പാണാവള്ളി ഇടവകജനങ്ങളും സ്വികരിക്കുമെന്ന് അതിരൂപത നേതൃത്വത്തിന് ഒരുവിഭാഗം വിശ്വാസികൾ മുന്നറിയിപ്പും നൽകിയിരുന്നു.

എന്തായാലും ഏത്തപ്പഴം പിന്നെയും ചർച്ച ആകും എന്നും, അതിരൂപതയും മറ്റ് വൈദികരുംവീണ്ടും നാണംകെടും എന്ന് മനസിലാക്കി അതിനുള്ള സാഹചര്യം സൃഷ്ടിക്കാതെ ഫാദർ തോമസ് കണ്ണാട്ടൻറെ അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ആക്കി അതിരൂപതാ കമ്പനി തടിയൂരുകയായിരുന്നു.

“സ്വന്തമായി ഫിനാൻസ് കമ്പനി വരെയുള്ള റവ: ഫാദർ ഏത്തപ്പഴത്തിന്റെ മേൽ നടപടികൾ സ്വികരിക്കാൻ കഴിയില്ലെങ്കിൽ, രൂപതാ കമ്പനിയുടെ ആസ്ഥാനത് വല്ല പാത്രം കഴുകനോ മറ്റോ നിർത്തണം, അല്ലാതെ ഒരു ഇടവകക്കാർ ഓടിച്ച മൊതലിനെ മറ്റൊരു ഇടവകയുടെ മേൽ കെട്ടിവെക്കരുത്, കാലം പഴയ കാലം ഒന്നും അല്ല, വിശ്വാസികൾ പ്രതികരിക്കും, നിങ്ങൾ നേതൃത്വം പറയുന്നത് അങ്ങനെ തന്നെ വിഴുങ്ങുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്, അത്‌ തിരിച്ചറിയാനുള്ള വിവേകമെങ്കിലും നിങ്ങൾക്ക് ഉണ്ടാകണം” എന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.

എന്തായാലും ഫാദർ തോമസ് കണ്ണാട്ടൻ ഇനി ആചാരപരമായ വിദേശയാത്ര കഴിഞ്ഞു കൂടുതൽ ഊർജസ്വലനായി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം. ഫാ.ഏത്തപ്പഴത്തെ ഉടനെ ഉപരി പഠനത്തിനത്തിന്‌ റോമിലേക്ക് അയക്കും കുറച്ചു കാലം കഴിയുമ്പോൾ ക്രിസ്ത്യൻ സദാചാരത്തിൽ ഡോക്ടറേറ്റുമായി വീണ്ടും തിരിച്ചു വന്ന് ഫാ.ഏത്തപ്പഴം കൂടുതൽ വിശുദ്ധനായ പരിശുദ്ദാത്മാഭിഷേകമുള്ള വികാരിയായി മാറും. ചിലപ്പോൾ ധ്യാനഗുരുവും ആകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പാവം വിശ്വാസികൾ

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913