Fri. Mar 29th, 2024

നിങ്ങൾക്ക് ആരെയും തൊഴിലാളി മകനേ……….. എന്ന് പറഞ്ഞ് അപഹസിക്കാൻ കഴിയില്ല…. അത് ധീരവും വിപ്ലവകരവും ആത്മാഭിമാനം പകരുന്നതുമായൊരു വിശേഷണമാണ്… നിങ്ങൾ ഒരുവനെ തൊഴിലാളി മകനേ എന്ന് വിളിച്ച് അപഹസിക്കാൻ ശ്രമിച്ചാൽ അവർ തിരിച്ചൊന്നും പറയണമെന്നില്ല… അല്ലെങ്കിൽ തിരിച്ച് വളരെ നിസാരമായൊരു ചോദ്യം ചോദിച്ചേക്കാം ‘നിന്റെ തന്തയുടെ പണി എന്തായിരുന്നു. നിന്നെ സൃഷ്ടിച്ചുവെന്നതിനപ്പുറം എന്തെങ്കിലും അങ്ങേർക്കൊരു പണിയുണ്ടായിരുന്നോ ? 

പരമ്പരാഗതമായി ലഭിച്ച അധികാര ഗർവ്വിനെ ബഷീർ തകർത്തത്. അതൊരു ‘കുയ്യാന‘ ആയിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ്… ന്റുപ്പുപ്പാക്കൊരു പ്രധാനമന്ത്രിക്കസേരയുണ്ടാർന്ന്……….! എന്ന പോയകാ‍ല അധികാര ഗർവ്വ് തലയിൽ ചുമന്ന് നടക്കുന്ന രാഷ്ട്രീയക്കാർക്ക് തൊഴിലാളിയുടെ മക്കളോട് പുച്ഛം ഉണ്ടാവും.സ്വാഭാവികം.തൊഴിലാളി മക്കൾ പറയുക… ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നൂ…………. ന്ന് അല്ല….ന്റുപ്പുപ്പാക്കൊരു ചെത്തു കത്തിയുണ്ടാരുന്നൂ… ഒരു ക്ഷൌരക്കത്തിയുണ്ടാരുന്നൂ…………. എന്നൊക്കെയാവും,. ഞങ്ങൾക്കൊരു മാനിഫെസ്റ്റോയുണ്ടെന്നാവും… ക്ഷൌരക്കത്തികൾ കൊണ്ട് മനുഷ്യരുടെ മുഖം സുന്ദരമാക്കി. തത്വശാസ്ത്രത്താൽ, സമൂഹത്തിന്റെ വികൃത മുഖത്തെ സുന്ദരമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.. !

സി പി എമ്മിന്റെ പ്രചാരണം ഏത് ദിശയിലായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടുളള ചുമരെഴുത്താണ് തൃശൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ സർക്കാരിനും പാർട്ടിക്കും മേൽ കരിനിഴൽ വീഴ്‌ത്തുമ്പോൾ ജനക്ഷേമ പ്രവർത്തനങ്ങളും പിണറായിയുടെ ഭരണമികവും അദ്ദേഹത്തിനെതിരെയുളള വേട്ടയാടലുമൊക്കെയാകും സി പി എം പ്രചാരണ വിഷയമാവുക.

കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളി പ്രസ്ഥാനം ആണ് ഇന്ന് അതിന്റെ മുഖ്യമന്ത്രിയായി ഒരു ചെത്തുകാരന്റെ മകൻ വന്നാൽ. നാളെ ഒരു ചെത്തുകാരൻ തന്നെ മുഖ്യമന്ത്രിയായി വന്നേക്കാം. സഖാവ് വി.എസ് ഒരു തുന്നൽക്കാരൻ ആയിരുന്നു. തൊഴിലാളിപ്പാർട്ടിയുടെ നേതൃസ്ഥാനത്ത് തൊഴിലാളികളും തൊഴിലാളിയുടെ മക്കളുമൊക്കെ വരും.കോൺഗ്രസ് നേതാക്കൾക്ക് അത് മനസ്സിലാവണമെന്നില്ല. കേരളത്തിന്റെ സംസ്കാരം തൊഴിലുമായി ബന്ധപ്പെട്ടതാണ്. അപഹസിക്കുന്നവരെ ജനം പ്രബുദ്ധരാകുമ്പോൾ തോണ്ടിയെടുത്ത് മാലിന്യക്കുഴിയിൽ തട്ടിക്കൊള്ളും. ഇവിടെ തൊഴിലിനെ അപഹസിക്കുന്നവർക്കെതിരെയുള്ള ഇടപെടലാകുകയാണ് സിപിഎം ൻറെ ചുവരെഴുത്തുകൾ.

തൃശൂർ എം ജി റോഡിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിലെ വാചകം ഇങ്ങനെ ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എൽ ഡി എഫ്, അഭിമാനത്തോടെ ഒരു ചുമരെഴുത്തുകാരൻ.’ ഇത്തരത്തിലുളള ചുമരെഴുത്തുകൾ വരുംദിവസങ്ങളിൽ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് സി പി എം നേതാക്കളും പറയുന്നത്. കോൺഗ്രസ് നേതാവ് സുധാകരൻ മുഖ്യമന്ത്രിയ്‌ക്ക് നേരെ പലതവണ നടത്തിയ കുലത്തൊഴിൽ പരാമർശം ചർച്ചയാക്കുക കൂടിയാണ് സി പി എം ലക്ഷ്യം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913