ഈപ്പനെ അറിയില്ലെന്നും തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ; ഐഫോൺ നൽകിയത് സ്വപ്നക്കെന്ന് സന്തോഷ് ഈപ്പൻ

താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്ന് യുനിടാക് ഉടമ സന്തോഷ് ഈപ്പൻ. വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് അദ്ദേഹം ഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനിയും പ്രതികരിച്ചു. ചോദ്യം ചെയ്യാനായി കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

ലൈഫ് മിഷന് കീഴിൽ യു എ ഇ സഹായത്തോടെ നിർമിക്കുന്ന ഫ്ലാറ്റിന്റെ കരാര്‍ ലഭിക്കുന്നതിന് കോഴയായി താന്‍ ആറ് ഐഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്.

ഈ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയതായും കസ്റ്റംസ് പറയുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913