ഇനിയും ധാരാളം കഥകൾ വരും,​വിനോദിനിയുടെ കൈയിൽ ഐഫോൺ ഉണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ എന്ന് ​ മേഴ്‌സിക്കുട്ടിയമ്മ

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന കണ്ടെത്തലിന് പിന്നാലെ കസ്റ്റംസിനെ വെല്ലുവിളിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വിനോദിനിയുടെ കൈയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ ഉണ്ടെങ്കിൽ കണ്ടു പിടിക്കട്ടെയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വൈപ്പിനിൽ സംഘടിപ്പിച്ച മത്സ്യ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വരുന്ന മാസത്തിനുള്ളിൽ ഇതുപോലത്തെ ധാരാളം കഥകൾ ഇനിയും വരുമെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴയോട്,അസംബന്ധം പറയുന്നതിന് അതിരു വേണ്ടേയെന്നും മന്ത്രി ചോദിച്ചു.

ആഴക്കടൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളില്‍ഒന്ന് കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക്നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913