വിനോദിനിക്കെതിരായ ആരോപണം വലുത്; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: കാനം രാജേന്ദ്രന്‍

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരായ ആരോപണം വലുതാണെങ്കിലും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നുംകാനം രാജേന്ദ്രന്‍ പറഞ്ഞു.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളില്‍ഒന്ന് കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക്നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു കാനം.

ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോള്‍ രാഷ്ട്രീയക്കളിയാണെന്ന്ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐയാണ്. അതിപ്പോ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913