Tue. Apr 16th, 2024

ബി ജെ പി നേതാവ് വി മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്ന ഗുരുതര ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുരളീധരന്‍ മന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്. നയതന്ത്ര ചാനലിലൂടെയല്ല സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ചയാളുമായി വിദേശകാര്യ സഹമന്ത്രിയെന്ന് നാം കരുതുന്ന മുരളീധരന് ബന്ധമുണ്ടോയെന്നും പിണറായി ചോദിച്ചു.

നയതന്ത്ര ചാനലിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധന സഹമന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് മുരളീധരന്‍ ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? വിദേശത്ത് നിന്ന് പ്രതിയെ വിട്ടുകിട്ടാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് ഈ മന്ത്രി മറുപടി പറഞ്ഞത്. ഈ മന്ത്രിയാണിപ്പോള്‍ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും പിണറായി പറഞ്ഞു.

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരിലേക്ക് അന്വേഷണം എത്തുമ്പോള്‍ അസാധാരണമാം വിധത്തില്‍ വളരെ വേഗത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് നാം കണ്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913