Fri. Mar 29th, 2024

കത്തോലിക്കാ സഭയുടെ പീഡിത മിശിഹാ വിഷപ്പ് ഫ്രാങ്കോയെപ്പോലെ തൃശൂർ സ്വദേശിയും പരിശുദ്ധാത്മാവിൻ്റെ വാഹകനുമായ ഒരു പ്രതിപുരുഷനെ കൂടി ദുഷ്ടാരൂപി ചതിച്ചു. ഫാ.ഫിവിൻസിനെതിരെ ഒരു സ്ത്രീ നൽകിയ ലൈംഗീക കുറ്റാരോപണത്തെ തുടർന്ന് ടിയാനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തതായി രൂപതാ ബിഷപ്പ് അറിയിച്ചു.

തൃശൂർ സ്വദേശിയായ ടിയാൻ 2020 ജനുവരി മുതൽ ന്യൂസീലൻഡിലെ South Dunedin Mercy Parishൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. 2014-ലാണ് ഫിവിൻസ്‌ വൈദീകപട്ടം സ്വീകരിച്ചത്. തൃശൂർ പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ചതിനു ശേഷം 2019ലാണ് ന്യൂസീലൻഡിലേക്ക് പോയത്.

ന്യൂസീലൻഡ് കാരിയായ ഒരു സ്ത്രീ ഫാ.ഫിവിൻസ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ടിയാനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തതായി Dunedin രൂപതാ ബിഷപ്പ് Michael Dooley വ്യക്തമാക്കി. അന്വേഷണം തീരുന്നത് വരെ കുറ്റാരോപിതൻ രൂപതയിൽ പ്രവേശിക്കുന്നതിനോ, ന്യൂസീലൻഡ് വിട്ട് പോകുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ലന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

പണ്ട് 13 വയസുള്ള പെൺകുട്ടിയിൽ അഭിഷേകം നടത്തിയ കഥയിലെ പാരമ്പര്യമുള്ള പരിശുദ്ധാത്മാവിനെ കന്യാസ്ത്രീമാരുടെ നേർക്കും അൽമായരായ സ്ത്രീകളുടെ നേർക്കും നിര്‍ലജ്ജം, അനുസ്യൂതം ഒഴുക്കി വിടുന്ന പുരോഹിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതെല്ലാം കുഞ്ഞാടുകൾക്കും മുട്ടനാടുകൾക്കും മാത്രം പരിചയമുള്ള ഏതോ ദുഷ്ടാരൂപിയുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമമാണ് ഈ ന്യൂസിലാൻഡ് പീഡനത്തിലും നടക്കുന്നത്. പാവം ഫിവിൻസ് ചിറ്റിലപ്പിള്ളി അച്ചനെ ദുഷ്ടാരൂപി ചതിച്ചതാണത്രേ! .

ന്യൂസിലാൻ്റിലെ, ഡുനെഡിൻ രൂപതയിലെ, സൗത് ഡുനെഡിനിലുള്ള Mercy Parish – Whanau Aroha-യിലെ Assistant priest (സഹ പുരോഹിതൻ) ആയി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ഫിവിൻസ് ചിറ്റിലപ്പിള്ളിയാണു് ലോക കത്തോലിക്കാ സഭയ്ക്കു് വേണ്ടി പരിശുദ്ധാത്മാവിൻ്റെ വാഹകനായി അഭിഷേകം നടത്തിക്കൊണ്ടിരിക്കുന്നത് സഹിക്കാത്ത ഏതോ ദുഷ്ടാരൂപിയാൽ ചതിക്കപ്പെട്ട് പീഡനകേസിൽ പ്രതിയായിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിലെ ഒളരിക്കരയിലുള്ള ലിറ്റിൽ ഫ്ലവർ ചർച്ചു് ഇടവകയിലെ കുടുംബാംഗമാണ് ഈ മുട്ടനാട്. പരിശുദ്ധ പീഡന പിതാവ് ഫ്രാങ്കോ മൂളയ്ക്കലിനെപ്പോലെ തൃശ്ശൂർ രൂപതയ്ക്ക് അഭിമാനമാണ് ഈ വെള്ളനൈറ്റിക്കാരനും.  തൃശ്ശൂർ അതിരൂപതയിലെ മുഴുവൻ കുഞ്ഞാടുകളും ഈ മുട്ടനാടിനെ ബന്ധിച്ചിരിക്കുന്ന ദുഷ്ടാരൂപിയുടെ കെട്ടഴിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കണെമന്നാണ് കാ തൊലിക്കാ സഭ വിശ്വാസി പൊട്ടന്മാർക്ക് നൽകിയിരിക്കുന്ന രഹസ്യ നിർദ്ദേശം.

ഫാ.ഫിവിൻസ് പരിശുദ്ധാത്മാഭിഷേകം നടത്താൻ ശ്രമിച്ച സ്ത്രീയുടെ ലൈംഗികാരോപണ പരാതിയിന്മേലുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും കൂടാതെ അന്വേഷണം നടക്കുന്ന സമയത്തു് ഫാ. ഫിവിൻസ് ചിറ്റിലപ്പിള്ളി, സഭയുടെ പ്രവർത്തനങ്ങളിലും,ഡുനഡിൻ രൂപതയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥലങ്ങളിലും താമസിക്കുന്നില്ലെന്നും ബിഷപു് മൈക്കിൾ ഡൂലെ സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെ ഫ്രാങ്കോ പീഡനം പോലെ ഫിൻസ് പീഡനവും ന്യൂസിലാൻ്റിൽ വൻ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട് nzherald.co.nz, odt.co.nz/star-news, stuff.co.nz തുടങ്ങിയ ന്യൂസിലാൻ്റിലെ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

2019-ലെ ഒരു അറിയിപ്പിൽ ഫാ. ഫിവിൻസ് ചിറ്റിലപ്പിള്ളിയുടെ നിയമനനം ഇറ്റലിയിലെ റോം ആസ്ഥനമാക്കി പ്രവർത്തിക്കുന്ന റോസ്മിനിയൻ കോൺഗ്രിഗേഷനിൽ നിന്നുള്ളതാണെന്നു് പറയുന്നു. ഈ കോൺഗ്രിഗേഷനിൽ ഉള്ളവർ പല ലൈംഗികാരോപണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന കുപ്രസിദ്ധിയും ഉണ്ടു്.

Institute of Charity (The Rosminians) എന്നു് അറിയപ്പെടുന്ന ഈ സഭാ സമൂഹത്തിനു് ഇറ്റലിക്കു് പുറമെ, യൂ കെ, ന്യൂസിലാൻ്റു്, യു എസ് ഏ, അയർലൻ്റു്, കെനിയ, താൻസാനിയ, വെനിസുല, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും പ്രാതിനിധ്യമുണ്ടു്. ഇന്ത്യയിൽ, വെട്ടുതുറ (കേരളം), ചാവടി (താമിൾനാടു്), കർണ്ണാടകയിലെ ബംഗ്ലൂരിലും മാംഗ്ലൂരിലും കുപ്രസിദ്ധരായ ഇവർക്കു് വേരുകളുണ്ടു്.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913