Thu. Mar 28th, 2024

ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപടോപ്പും, പ്രിന്ററും, മൊബൈലും നൽകുന്നു എന്നുള്ള വ്യാജപ്രചാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി പി.ഐ.ബിയുടെ ഫാക്ട് ചെക്ക് വിഭാഗം.സോഷ്യൽ മീഡിയ വഴിയാണ് വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്‌സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര സർക്കാർ ലാപ്ടോപ്പും, പ്രിന്ററും, മൊബൈലും നൽകുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്.എം.എസിലൂടെ ഇവ നേടാമെന്നാണ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കുന്നയാൾക്ക് 15 വയസിൽ കുറവായിരിക്കണം. കംപ്യൂട്ടറിൽ സാമാന്യ പരിജ്ഞാനം വേണം. തൊഴിൽ രഹിതരായ, ഉത്തരവാദിത്വമുള്ളവരായിരിക്കണം അപേക്ഷകരെന്നും ഇതിൽ പറയുന്നു. ഡിജിറ്റൽ ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

എന്നാൽ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ഐ.ബിയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപടോപ്പും, പ്രിന്ററും, മൊബൈലും നൽകുന്നുവെന്ന പ്രചാരണം വ്യാജമാണ്. ബേട്ടി ബച്ചാവേ ബേട്ടി പഠാവോയുടെ യഥാർത്ഥ സൈറ്റിനെക്കുറിച്ചും പി.ഐ.ബി വിശദമാക്കി.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913