പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍: അമാനവ ആക്ടിവിസ്റ്റ് നദീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടങ്ങി

നദി ഗുല്‍മോഹർ എന്നപേരിൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന നദീർ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലൈംഗീകാതിക്രമങ്ങൾക്കെതിരെ എന്ന സോഷ്യൽമീഡിയ കൂട്ടായ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ കോഴിക്കോട് റൂറല്‍ എസ്പി നിർദ്ദേശം നൽകി. ഇയാൾ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫെയ്‍സ്‍ബുക്ക് പോസ്റ്റ് തെളിവായി നല്‍കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.

സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദീര്‍ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതിവിപ്ലവകാരിയും അമാനവ ആക്ടിവിസ്റ്റും സിനിമാപ്രവർത്തകനുമൊക്കെയായി അവതരിച്ചിരുന്ന ഇയാൾ താമസിക്കാന്‍ ഇടം നല്‍കിയ നിരവധി സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്ത് വന്നു.

തന്നോടും മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ച്‌ കടന്നുപിടിച്ചപ്പോൾ തല്ല് കൊടുക്കേണ്ടി വന്നുവെനുമുള്ള മാധ്യമപ്രവർത്തകയും ഡിഗ്രിക്ക് പഠിക്കുമ്പോൾ നദീറിൻറെ ക്ലാസ് മേറ്റുമായ യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. മറ്റൊരാളുടെ പേരുകൂടി പോസ്റ്റുകളിൽ പറയുന്നുണ്ടെങ്കിലും അയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തനിക്ക് അറിയില്ലാത്തതിനാലാണ് പരാതിയിൽ ഉൾപ്പെടുത്താതിരുന്നതെന്നു ബിന്ദു അമ്മിണി പറഞ്ഞു. കോഴിക്കോട് സ്വദേശിയായ നാമൂസ് എന്നറിയപ്പെടുന്ന മന്‍സൂറിനെതിരേയുമാണ് ആരോപണം.

നാമൂസ് അവനെ വിശ്വസിച്ച് സ്വന്തം പോലെ കരുതി സ്വാതന്ത്ര്യം കൊടുത്ത ഒരു വീട്ടിലെ മൈനറായ കുട്ടിയെ കൃത്യമായ പ്ലാനിംഗോടു കൂടി സെക്ഷ്വലി പലതവണ അബ്യൂസ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതായി ഖത്തറിലെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ പോക്കര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു. ലിബറല്‍ ആയി നില്‍ക്കുന്ന സ്ത്രീകളും അവരുടെ പെണ്‍കുഞ്ഞുങ്ങളുമാണ് ഇവരുടെ ടാര്‍ഗറ്റെന്ന് ഖത്തറിലെ മറ്റൊരു ആക്ടിവിസ്റ്റായ ശ്രീകല പ്രകാശന്‍ ഫേസ്ബുക്കില്‍ എഴുതി.

ബാലപീഡനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ താത്വീക ന്യായീകരണങ്ങൾ നിരത്തി ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍പ് മുഹമ്മദ് ഫര്‍ഹദ് എന്ന മഞ്ച് മാമനെതിര കേസ് എടുത്തിരുന്നു.മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവ് ഒരു പോസ്റ്റിന് താഴെ എഴുതിയ കമന്റാണ് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. താന്‍ നിത്യവും കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ടെന്നും ആ കുട്ടിക്ക് താന്‍ ദിവസവും മഞ്ചു വാങ്ങിക്കൊടുക്കാറുണ്ടെന്നുമായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഇയാളുടെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും പ്രതികരണങ്ങളെത്തി. സംഭവം വിവാദമായപ്പോള്‍ യുവാവ് കമന്റ് ഡിലീറ്റ് ചെയ്യുകയും തന്റെ ഫേസ്ബുക്ക് ഐഡി ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഫര്‍ഹാദിനെതിരെ നടപടിയെടുക്കണമെന്നും ഇയാള്‍ മഞ്ച് വാങ്ങിക്കൊടുത്തു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നും കാണിച്ച് ചലചിത്ര സംവിധായകന്‍ എംഎ നിഷാദ്, മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍, തിരുവനന്തപുരത്തെ കൗണ്‍സിലര്‍ ബിനു എന്നിവരുൾപ്പെടെ നിരവധിപേർ നൽകിയ പരാതിയിലായിരുന്നു കേസ് എടുത്തത്.

അതിവിപ്ലവകാരി ചമഞ്ഞ് അച്ഛനും അമ്മയും ജയിലിലായിരുന്ന കേരളത്തിലെ പ്രമുഖ മാവോയിസ്റ്റ് നേതാവിൻറെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിലും മറ്റൊരു അമാനവ ആക്ടിവിസ്റ്റ് ജാമ്യത്തിലാണ്. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ഡോ. രേഖാരാജ് നൽകിയ പരാതിയിലാണ് അന്ന് കേസെടുത്തത് എന്നാൽ ഇവരെല്ലാം മാവോയിസ്റ്റ് വേഷം കെട്ടുന്ന അമാനവരാണെന്നും യദാർത്ഥ മാവോയിസ്റ്റുകൾക്ക് ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും കേരളത്തിൽ ഇത്തരത്തിൽ നിരവധി വ്യാജ മ്യാവോയിസ്റ്റുകൾ ഉണ്ടെന്നുമാണ് ഈ കേസിൽ ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകരും ദളിത് ആക്ടിവിസ്റ്റുകളും പറയുന്നത്. നദീറും ഫേസ്ബുക്ക് ഐഡി ഡി ആക്ടിവേറ്റ് ചെയത് ഒളിവിൽ പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

‘ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല’ എന്ന് മുഖ്യമന്ത്രിയുംനേരത്തെ വ്യക്തമാക്കിയിരുന്നു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913