Fri. Apr 19th, 2024

ബംഗളുരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ബിനീഷ് കോടിയേരിക്ക് പങ്കില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എവിടെയും ബിനീഷ് കോടിയേരിയുടെ പേര് പരാമർശിക്കുന്നില്ല. ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടെന്ന് വരുത്തി തീർത്ത്, അതുവഴി കോടിയേരി ബാലകൃഷ്ണനെയും സിപിഎം നെയും സമൂഹത്തിന് മുന്നിൽ താറടിച്ച് കാണിക്കാനുള്ള പ്രതിപക്ഷത്തിന്റെ നെറികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.

ഇപ്പോൾ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കുറ്റപത്രം പുറത്ത് വന്നതോടെ ആ വർത്തയോട് സൗകര്യപൂർവം മുഖം തിരിക്കുകയാണ് ബിനീഷിനെ വ്യക്തിപരമായി ആക്രമിക്കാൻ കഴിയുന്നതിന്റെ പരമാവധി ചെയ്ത മാധ്യമങ്ങൾ. ജനങ്ങളെ വിശ്വസിപ്പിക്കുന്നതിനായി ബിനീഷ് കള്ളക്കടത്തുനടത്തുന്നത് നേരിൽ കണ്ടപോലെയുള്ള കുറിപ്പുകളും ലേഖനങ്ങളും എഴുതിയവർ സമൂഹത്തിൽ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കാനും അധിക്ഷേപിക്കാനും കാണിക്കുന്ന ഉത്സാഹം ഇക്കാര്യത്തിൽ കാണിക്കാതിരിക്കുകയും സൗകര്യപൂർവം മുഖം തിരിക്കുകയുമായിരുന്നു. കാരണം അവരുടെ മുഖത്തേറ്റ അടിയായിരുന്നു ആ കുറ്റപത്രം.

എന്നാൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി കഴിഞ്ഞദിവസം വീണ്ടും  തള്ളിയിരുന്നു. എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലായിരുന്നു സെഷൻസ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 11നായിരുന്നു ബിനീഷ് ജാമ്യാപേക്ഷ നൽകിയത്.

100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലിൽ റിമാന്റിൽ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് തള്ളുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം.

കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913