60 വയസുള്ള പാകിസ്ഥാൻ പാർലമെന്റംഗം വിവാഹം ചെയ്തത് 14കാരിയെ; പൊലീസ് കേസെടുത്തു

പാകിസ്ഥാൻ പാർലമെന്റംഗം പതിന്നാലുകാരിയെ വിവാഹം ചെയ്തതിനെ തുടർന്ന് വിവാദം. ജമാത്ത് ഉലമ ഇസ്ലാം സംഘടനാ നേതാവു കൂടിയായ മൗലാന സലാഹുദ്ദീൻ അയൂബിയാണ് ബലൂചിസ്ഥാൻ സ്വദേശിയായ 14കാരിയെ വിവാഹം ചെയ്‌തത്. സംഭവം പുറത്തായതോടെ സലാഹുദ്ദീനെതിരെ പാകിസ്ഥാനി പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എൻ.ജി.ഒ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജു​ഘൂറിലെ സര്‍ക്കാര്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് സലാഹുദ്ദീന്‍ വിവാഹം ചെയ്തിരിക്കുന്നത്. സ്കൂളിലെ രേഖകള്‍ പ്രകാരം പെണ്‍ക്കുട്ടിയുടെ ജനന തീയതി 28 ഒക്ടോബര്‍ 2006 ആണ്.

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷണത്തിനായി എത്തിയ പൊലീസുകാരോട് പെണ്‍കുട്ടിയുടെ അച്ഛന്‍ വിവാഹം കഴിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. സലാഹുദ്ദീനും പെണ്‍കുട്ടിയും തമ്മില്‍ നിക്കാഹ് മാത്രമാണ് നടത്തിയതെന്നും വിവാഹം ഇതുവരെ നടത്തിട്ടില്ലെന്നുമാണ് റിപ്പോർട്ട്. സലാഹുദ്ദീന്റെ നാലാമത്തെ കല്യാണമാണിത്. പാകിസ്ഥാനില്‍ മതാചാരപ്രകാരം നാല് വരെ വിവാഹം കഴിക്കാമെങ്കിലും 16 വയസിന് താഴെയുള്ള പെണ്‍ക്കുട്ടികളെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്.

അതേസമയം പെണ്‍ക്കൂട്ടിയുടെ വയസ് 16 തികയാതെ സലാഹുദ്ദീന്റെ വീട്ടിലേക്ക് അയക്കില്ലെന്ന് പതിനാലുകാരിയുടെ പിതാവ് പ്രദേശിക അധികാരികളെ അറിയിച്ചിട്ടുണ്ട്.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913