Fri. Apr 19th, 2024

മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത് നായർക്കെതിരെ കേസെടുക്കണമെന്നാവാശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക സംഘടന. ആഴക്കടല്‍ മത്സ്യബ്‌നധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രശാന്ത് മറുപടി നല്‍കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പപരാതിയിലാണ് കെയുഡബ്ല്യൂജെയുടെ പ്രതികരണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും യൂണിയന്‍ ഭാരവാഹികള്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഘടന പ്രതികരിച്ചു. താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത് മാന്യതയ്ക്ക് നിരക്കുന്ന പ്രവര്‍ത്തിയല്ല. പ്രശാന്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെ അദേഹത്തന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയൊക്കെ അപമാനിക്കുന്ന തരത്തിലുള്ള പ3തികരണമാണ് നടത്തിയിരിക്കുന്നത്.

വിവാദ സംഭവങ്ങളില്‍ ആ വിഷയുമായി ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടോ എന്നാരാഞ്ഞത് അയച്ച വളരെ മാന്യമായ സന്ദേശത്തിന് ഐഎഎസ് ഉദ്യോഗദസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്.

ഇത് വനിതകള്‍ക്കെതിരെ എന്നല്ല മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയുമാണെന്നും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജിയും ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913