ആലപ്പുഴയില്‍ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റില്‍. ആലപ്പുഴ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ വൈക്കത്തുകാരന്‍ വീട്ടില്‍(രേഷ്മ നിവാസ്) രാഹുല്‍ രാധാകൃഷ്ണന്‍(32) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ, പുന്നപ്ര എന്നീ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ നരഹത്യാശ്രമം, ലഹള, കൈയേറ്റം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ഉത്തരവില്‍ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913