സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ബി രാഘവന്‍ അന്തരിച്ചു

സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ബി രാഘവന്‍ (68) അന്തരിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് രാഘവന്‍ നിയമസഭാംഗമായത്. പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

ബി. രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അധസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച പോരാളിയായിരുന്നു ബി രാഘവൻ. മണ്ണിൽ വിയർപ്പൊഴുക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നിൽ നിന്നു. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്റേത്. അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913