പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍

അടിമാലി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലപ്പെട്ട രേഷ്മയെന്ന് പെണ്‍കുട്ടിയുടെ ബന്ധു അരുണിനെയാണ് പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമയാണ് പോലീസിനെ വിവരമറിയിച്ചത്.

ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയെയും കൂട്ടി അരുണ്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. പിന്നീട് അരുണിന്റെ മുറിയില്‍ നിന്നും കുറ്റം സമ്മതിക്കുന്ന രൂപത്തിലുള്ള കത്ത് പോലീസിന് കണ്ടെത്തിയിരുന്നു.