Tue. Apr 16th, 2024

ടൂൾകി‌റ്റ് കേസിൽ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌ത ആക്‌ടിവിസ്‌റ്റ് ദിഷാ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. ദില്ലി പട്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്. അഞ്ച് ദിവസത്തെ കസ്‌റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്.എന്നാൽ കോടതി ഒരു ദിവസത്തെ കസ്‌റ്റഡി മാത്രമാണ് അനുവദിച്ചത്. ദിഷയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി വിധി പറയുക.

ദിഷയും അഭിഭാഷകയും ആക്‌ടിവിസ്‌റ്റുമായ മലയാളി നികിത ജേക്കബും,​ ശന്തനു മുളുകും ചേർന്ന് ഖാലിസ്ഥാൻ അനുകൂല സംഘടനയായ ‘പൊയ‌റ്റിക് ജസ്‌റ്റിസ് ഫൗണ്ടേഷൻ’ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുമായി ഗൂഢാലോചന നടത്തി സർക്കാരിനെതിരെ വാദപ്രചരണം നടത്താൻ ടൂൾകി‌റ്റ് തയ്യാറാക്കിയെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്.

എന്നാൽ ടൂൾകി‌റ്റ് ഒരു ആശയപ്രചരണം മാത്രമാണെന്നും സർക്കാരിനെതിരെ വെറുപ്പ് വിതയ്‌ക്കാൻ ഉദ്ദേശിച്ചുള‌ളതല്ല അതെന്നും ദിഷാ രവിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ആക്‌ടിവിസ് എന്ന നിലയിൽ തന്റെ പ്രവർത്തനം പ്രകൃതിയ്‌ക്കും കൃഷിയ്‌ക്കും വേണ്ടിയാണെന്നും ഖാലിസ്ഥാന് വേണ്ടിയല്ലെന്നും ദിഷ കോടതിയിൽ വാദിച്ചു. ദിഷയൊഴികെ മ‌റ്റുള‌ളവർക്ക് മുൻകൂർ ജാമ്യത്തിന് മുൻപ് അറസ്‌റ്റിനെതിരെ ഇടക്കാല സുരക്ഷ ലഭിച്ചിട്ടുണ്ട്.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913