Fri. Mar 29th, 2024

പ്രവാചകൻ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീന നഗരിക്ക് ലോകത്തെ ആരോഗ്യ നഗരമെന്ന പദവി ലഭിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷം ജനങ്ങളുള്ള മദീനയില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടതോടെയാണ് അംഗീകാരം പ്രവാചക നഗരിയെ തേടിയെത്തിയത്.

കൊവിഡ് മഹാമാരി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ആദ്യമായാണ് ഒരു തീര്‍ഥാടനകേന്ദ്രം ആരോഗ്യ നഗരമെന്ന പദവി കരസ്ഥമാക്കുന്നത്. ഓര്‍ഗനൈസേഷന്റെ സര്‍ട്ടിഫിക്കറ്റ് സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ, മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന് കൈമാറി.