Thu. Apr 18th, 2024

കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍. മഗഡി റോഡിലുള്ള സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അവരെ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ‘ഞാന്‍ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു’ എന്ന ഒരു കുറിപ്പ് ജയശ്രീ സാമൂഹിക മാധ്യമത്തില്‍ പങ്കുവക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. താന്‍ സുരക്ഷിതയാണെന്നും പറഞ്ഞു.