Tue. Mar 19th, 2024

രാജ്യത്തെ മുതൽ മുടക്കില്ലാത്ത ബിസിനസ് സ്ഥാപനങ്ങളായ യേശു കച്ചവട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു. കേരളത്തിലെ പ്രമുഖ ആൾദൈവവും സ്വയം പ്രഖ്യാപിത ബിഷപ്പുമായ കെപി യോഹന്നാന് പിന്നാലെ തമിഴ്‌നാട്ടിലെ യേശുക്കച്ചവടക്കാരൻ പോൾ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ദിനകരന്‍റെ വേദപുസ്തക തൊഴിലാളി സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.

ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. വ്യാഴാഴ്ച രാത്രിവരെ പല സ്ഥലങ്ങളിലും പരിശോധന നടന്നു. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയ്ഡ്.

ഡോക്ടർ പോൾ ദിനകരൻ കെപി.യോഹന്നാനെ പോലെ വെറും ഡോക്ടർ മാത്രമല്ല സ്വന്തമായി ഒരു സർവകലാശാല വരെയുണ്ട്.കോയമ്പത്തൂരിലെ ദിനകരൻറെ സ്വന്തം സർവ്വകലാശാലയായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. ഈ സർവകലാശാലയുടെ ചാന്‍സിലർ കൂടിയാണ് വേദപുസ്തക തൊഴിലാളിയായ പോൾ ദിനകരൻ.കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് എടുക്കും എന്നാണ് റിപ്പോർട്ട്.

കേരളത്തിലെ ബീലിവേഴ്സ് ചര്‍ച്ചിൽ നടന്ന റെയ്ഡിന് ശേഷം ആദായ നികുതിവകുപ്പ് റെയ്ഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ തട്ടിപ്പ് സംഘമാണ് പോള്‍ ദിനകറിന്‍റെത്. പോള്‍ ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ 200 ഓളം ജീവനക്കാരാണ് പങ്കെടുക്കുന്നത്.

പോൾ ദിനകരന്റെ സംഘടനയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം ലഭിച്ചുവെന്ന ആരോപണമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജീസസ് കോള്‍സിന്റെ അക്കൗണ്ടന്റുമാരെ ഓഫീസുകളിലേക്ക് എത്തിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.

ചെന്നൈ അഡയാറിലെ ദിനകറിന്റെ ഓഫീസിലും വീട്ടിലും ബുധനാഴ്ച എട്ടുമണിക്ക് തുടങ്ങിയ റെയിഡ് 48 മണിക്കൂറിലേറെ സമയം നീണ്ടു. പൊള്ളാച്ചി സ്വദേശിയായ ഡിജിഎസ് ദിനകരന്‍ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോൾസ്. 2008ല്‍ ദിനകരന്‍ മരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മകന്‍ പോള്‍ ദിനകരനാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ദിനകരൻ മരിച്ചപ്പോൾ മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധിയും ജെ. ജയലളിതയും അദ്ദേഹത്തിന്റെ ആത്മീയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. സർവകലാശാല, കോളജുകള്‍, സ്കൂളുകൾ, ടി വി ചാനല്‍ അടക്കം വന്‍ ആസ്തിയാണ് പോൾ ദിനകരന്റെ ജീസസ് കോൾസിനുള്ളത്.

നവംബറിൽ ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പരിശുദ്ധാത്മാവ് ദൈവവേലക്കായി യോഹന്നാനെ ഏൽപ്പിച്ചിരുന്ന കണക്കില്ലാത്ത പതിനാലര കോടി രൂപ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്‍റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിച്ചത്. എഫ്സിആർഎ നിയമത്തിന്‍റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപീക്കുന്നത്. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ഇടപാടുകൾക്കായി വകമാറ്റി. ബിലീവേഴ്സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കോളേജ് സ്കൂൾ ആശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾ നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.

സമാനമായ കേസ് തന്നെയാണ് ദിനകരനും. “ദൈവവേലക്കായി പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽനിന്നും കൊണ്ടുവന്ന് ഈ പ്രതിപുരുഷന്മാരെ നേരിട്ട് ഏൽപ്പിക്കുന്ന പൈസയുടെ കണക്ക് അന്വെഷിക്കുന്ന ആദായനികുതി വകുപ്പ് വിശ്വാസികളുടെ മതവികാരത്തെയാണ് വൃണപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പം ന്യൂനപക്ഷങ്ങൾക്ക് ദൈവം നേരിട്ട് എത്തിച്ചുകൊടുക്കുന്ന പണം സ്വീകരിക്കാൻ പോലും ഉള്ള അവകാശമില്ലാതാകുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശത്തിനുമേലുള്ള ഫാസിസ്റ്റ് കടന്നുകയറ്റമാണെന്നും” വിശ്വാസം – ന്യൂനപക്ഷം യേശു കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ൻറെ വക്താക്കൾ പറയുന്നു.