കര്‍ഷകരുമായി നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം

കാര്‍ഷിക ബില്ലിന് എതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം. ഇരു വിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെ വിജ്ഞാൻ ഭവനിൽ ചേർന്ന ചര്‍ച്ച അലസിപ്പിരിഞ്ഞു. അടുത്ത വട്ട ചര്‍ച്ചയുടെ തീയതി തിരുമാനിച്ചിട്ടില്ല.

പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷകർ ഇതിന് വഴങ്ങിയിട്ടില്ല. നിയമം പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.