Thu. Apr 25th, 2024

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തില്‍ തീപിടിത്തം. ടെര്‍മിനല്‍ 1 ഗേറ്റിലാണ് തീപിടിത്തമുണ്ടായത്. നിര്‍മാണത്തിലിരുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. പത്തിലേറെ അഗ്നിശമന യൂനിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗവേഷകരെയും ഡോക്ടര്‍മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒട്ടേറെ പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.

വാക്‌സിന്‍ സംഭരണ കേന്ദ്രം സുരക്ഷിതമാണെന്നും വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട്.‌ അധികൃതര്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.