Fri. Mar 29th, 2024

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പത്ത് ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 5,79,033 പുതിയ വോട്ടര്‍മാരാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 2,67,31,509 ആണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 1.56 ലക്ഷം വോട്ടര്‍മാരെ കരടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 221 ഭിന്നലിംഗക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന മൂന്ന് ലക്ഷം പേരാണ് ഇത്തവണ അന്തിമ പട്ടികയിലുള്ളത്.

ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്നും എന്നാല്‍ ഇനി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.