Fri. Mar 29th, 2024

മലപ്പുറം: രോഗികളിൽനിന്ന് 10 രൂപ മാത്രം ഫീസ് വാങ്ങിയിരുന്ന വണ്ടൂരിലെ ജനകീയ ഡോക്ടറായിരുന്ന ഡോ.അബ്ദുല്‍ കരീം അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.79 വയസ്സായിരുന്നു. വണ്ടൂര്‍ നിംസ് ആശുപത്രി ചെയര്‍മാനായിരുന്നു.

സ്വന്തം ക്ലിനിക്കില്‍ 10 രൂപയില്‍ കൂടുതല്‍ ഫീസ് ഇടാക്കാതെ ചികിത്സ നടത്തിയ ഡോക്ടര്‍ കരീം ശ്രദ്ധേയനായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ആശ്രയ സ്‌കൂള്‍, താലൂക്ക് ആശുപത്രി കേന്ദ്രമായി പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാരുണ്യ പദ്ധതികളുടെയും അമരക്കാരനായിരുന്നു കരീം ഡോക്ടര്‍. കബറടക്കം ഇന്ന് രാത്രി എട്ടിന് വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദില്‍ വച്ച് നടക്കും.