തിരുവല്ലം കൊലപാതകം, പ്രതി പിടിയിൽ

തിരുവനന്തപുരം തിരുവല്ലത്തെ വൃദ്ധയുടെത് കൊലപാതകമെന്ന് പൊലീസ്. തിരുവല്ലം സ്വദേശി അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാന്‍ബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്‌സ്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കവര്‍ച്ച ലക്ഷ്യമിട്ടാണ് അലക്‌സ് എത്തിയത്. എതിര്‍ത്തപ്പോള്‍ ജാന്‍ബീവിയുടെ തല ചുവരില്‍ ഇടിപ്പിച്ചു. നിലത്തിട്ട് കൈകള്‍ പിന്നില്‍ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. മോഷ്ടിച്ച സ്വര്‍ണവും സ്വര്‍ണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.