Fri. Apr 19th, 2024

അഭയ കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടും ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം തകർക്കുവാൻ ശ്രമിക്കുന്ന തരത്തിലും വിവാദ പ്രസംഗം നടത്തിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലിന് മറുപടിയുമായി സിസ്റ്റര്‍ ടീന ജോസ് സി.എം.സി. അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഏതോ ഒരുത്തന് സ്വപ്‍നദർശനം ഉണ്ടായതായി വാട്സ് ആപ്പിൽ തനിക്ക് വാർത്ത ലഭിച്ചെന്നാണു് ഫാ.മാത്യു വാദിക്കുന്നത്.

അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നു എന്ന ഒരാളുടെ വാട്‌സ്‌ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞു. എന്നാൽ അങ്ങനൊരു വാട്സ് ആപ്പ് സന്ദേശം ഇയാളല്ലാതെ വേറാരും കണ്ടിട്ടുമില്ല. എങ്കിലും ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിക്കാൻ നിരവധിപേർക്ക് ഇദ്ദേഹംതന്നെ നിർദ്ദേശം നൽകിയതായി പറയുന്നു. ഈ വ്യാജ വാട്സ് ആപ്പ് വാർത്ത ഇദ്ദേഹം തന്നെ ക്രിയേറ്റ് ചെയ്തതാകാനാണ് സാധ്യത. ധ്യാനകുറുക്കന്റെ ഈ അല്ലേലൂയാ സൂത്രത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ തന്നെ രംഗത്തെത്തി കഴിഞ്ഞു.

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിത വര്‍ഗത്താല്‍ കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വര്‍ഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റര്‍ ടീന ജോസ്. ദേശീയ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചചെയ്യപ്പെട്ട ‘അഭയ കലണ്ടർ’ എന്ന ആശയം ആവിഷ്കരിച്ചതും അഭിഭാഷക കൂടിയായ സിസ്റ്റര്‍ ടീന ജോസ് ആണ്. സി. അഭയയെ ഒരു വിശുദ്ധയായി കാണാൻ ചില കന്യാസ്ത്രീകളും വിശ്വാസികളിൽ നിന്ന് തന്നെ ഒരു വിഭാഗവും ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. അവർ പരസ്യമായി പ്രകടിപ്പിക്കുകയും. സഭയോടുള്ള പ്രതിഷേധമെന്നോണം വിശുദ്ധയായി പ്രഖ്യാപിക്കുകയും കലണ്ടർ ഇറക്കുകയും വരെ ചെയ്തു. അഭയ കലണ്ടർ വൻ തോതിലാണ് വിശ്വാസികൾക്കിടയിൽ വിറ്റഴിഞ്ഞത്. ഇതെല്ലം ഫാദർ നായ്കം പറമ്പിൽ അടങ്ങുന്ന പുരോഹിതവർഗ്ഗത്തിന് ഭാവിയിൽ വളരെ അധികം ദോഷം ചെയ്യുമെന്നതിനാൽ അത് ഒരിക്കലും അംഗീകരിക്കാതിരിക്കാനുള്ള കൂർമ്മബുദ്ധിയാണ് അഭയയെ പരപുരുഷന്മാർ മഠത്തിലെത്തുന്നതിന് മുൻപേ പീഡിപ്പിച്ചിരുന്നെന്നുള്ള ഇയാളുടെ ആരോപണവും സിസ്റ്റർ അഭയ സ്വർഗ്ഗത്തിലേക്കുള്ള വിസ കിട്ടാതെ ശുദ്ധീകരണ സ്ഥലത്താണെന്നുള്ള ഇയാളുടെ സാക്ഷ്യപ്പെടുത്തലും.കണ്‍മുന്നില്‍ നടക്കുന്ന അനീതികളും നീതിനിഷേധങ്ങളും കണ്ട് മനസ്സുമടുത്തിട്ടാണ് കന്യാസ്ത്രീ വേഷത്തിന് പുറമെ നീതിയുടെ കറുത്ത ഗൗണും അണിയാന്‍ സിസ്റ്റര്‍ ടീന ജോസ് തീരുമാനിച്ചത്. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും നീതി ലഭ്യമാക്കാന്‍ തീരുമാനിച്ച് അഭിഭാഷക വൃത്തിക്കിറങ്ങിയ ഈ കന്യാസ്ത്രീക്ക് പക്ഷെ നീതി ലഭിക്കാന്‍ 13 വര്‍ഷങ്ങള്‍ നിയമ പോരാട്ടം നടത്തേണ്ടി വന്നു. 2006ൽ നിയമ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ടീന ജോസ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 64-ആം വയസിലാണ് അഡ്വ സിസ്റ്റര്‍ ടീന ജോസ് ആയത്.

“എല്ലാക്കാര്യത്തിനും ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ നമ്മുടെ അസ്ഥിയേയും മജ്ജയേയും തുളച്ചുകയറ്റുന്ന വിഷയങ്ങളില്‍ പ്രതികരിക്കും. ദീപികയുടെ സിനിമാ മാസികയ്‌ക്കെതിരെയും ഞാന്‍ പ്രതികരിച്ചിരുന്നു. അത് ഞാന്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന സമയത്താണ്. സ്ത്രീകളുടെ മോശം ഫോട്ടോകളെല്ലാം അടിച്ച് പ്രസിദ്ധീകരിച്ചിരുന്ന മാസിക സഭ നടത്തുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ ധാരാളമുണ്ടായി. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് അവര്‍ ആ മാസിക തന്നെ പിന്‍വലിക്കുകയും എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു.”-സിസ്റ്റര്‍ ടീന ജോസ് പറയുന്നു 

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിത വര്‍ഗത്താല്‍ കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വര്‍ഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റര്‍ ടീന ജോസ്. !

‘നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ എന്താണ് സംഭവിച്ചതെന്ന് ലോകം സത്യം തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന വാശിയിലാണ് സഭ. കേസ് വഴിതിരിച്ച്‌ വിടാനുള്ള കുത്സിതശ്രമമാണ് സഭ നടത്തുന്നത്.  മാത്യു നായ്ക്കാംപറമ്പില്‍ അച്ചന്‍ എന്ത് വിഢിത്തരമാണ് ഇപ്പോള്‍ നടത്തുന്നത്? പൊലീസുകാരേയും രാഷ്ട്രീയക്കാരേയും വഴിതെറ്റിക്കുന്നത് സഭയാണ്. ഇങ്ങനത്തെ വേണ്ടാത്ത പണിക്ക് അച്ചന്‍ ഇനി പോകരുത്’.- സിസ്റ്റര്‍ ടീന ജോസ് പറയുന്നു.

പൗരോഹിത്യ അതിക്രമം മൂലം കിണർ സമാധിയടഞ്ഞ ഇരുപതോളം കന്യാസ്ത്രീകളും, മരണ തുല്യ ജീവിതം നയിക്കുന്ന നിരവധി കന്യാസ്ത്രീമാരും അൽമായ സ്ത്രീകളും കേരളത്തിലുണ്ട്. അവർക്ക് ഇപ്പോഴുള്ള ഒരേ ഒരു ആശ്രയവും, ആശ്വാസവും ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയാണ്. കൈക്കോടാലി സെഫിയെയും സൂചിക്കാരൻ തോമസിനെയും വെള്ളപൂശാൻ സാധാരണ ജനതയുടെ ആ ആശ്രയത്തിന്റെ കടക്കൽ കോടാലി വെക്കുകയാണ് ഫാദർ നായ്ക്കം പറമ്പിൽ ചെയ്തിരിക്കുന്നത് !

സിസ്റ്ററുടെ കൊലപാതകത്തിന് ശേഷം 28 വർഷം കഴിഞ്ഞു പ്രതികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ അവരെ ന്യായീകരിക്കാനായി യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഫാദർ നായ്ക്കം പറമ്പിൽ ഇത്തരത്തിലെല്ലാം പറയുമ്പോൾ അത് , അഭയെ സിസ്റ്ററെ തത്വത്തിൽ വീണ്ടും മാനഭംഗപ്പെടുത്തുന്നതിന് തുല്യമാണ്! സ്ത്രീത്വത്തെ അപമാനിക്കുകയാണ് ഫാദർ നായ്ക്കംപറമ്പിൽ ചെയ്തിരിക്കുന്നത് ! ഒപ്പം ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം തകർക്കുവാൻ ശ്രമിക്കുകയുമാണ് ഈ ധ്യാന തട്ടിപ്പുകാരൻ.

മുൻപ് നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ചും പീഢന വിഷപ്പൻ ഫ്രങ്കോ മുളക്കലിൻറെ മധ്യസ്ഥതയിൽ പ്രാർത്ഥിച്ചാൽ ദീർഘകാലമായി ജാമ്യം കിട്ടാത്തവർക്ക് ജാമ്യം ലഭിക്കുമെന്നുമൊക്കെ സാക്ഷ്യം പറഞ്ഞു ഫ്രാങ്കോയെ ജാമ്യത്തിൻറെ മധ്യസ്ഥനായി വാഴിച്ച കുപ്രസിദ്ധനായ ഈ തട്ടിപ്പുകാരൻ ഇപ്പോൾ സി.അഭയയെ അപമാനിക്കുന്ന പുതിയ അല്ലേലൂയാ സൂത്രവുമായി കത്തോലിക്കാസഭയ്ക്കും കൊലക്കേസ് പ്രതികൾക്കുമായി ക്വട്ടേഷൻ എടുത്ത് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.