‘അറുപതിലധികം കര്‍ഷകരുടെ മരണത്തിൽ ലജ്ജയില്ലാത്ത മോദി ട്രാക്ടര്‍ റാലിയിൽ ലജ്ജിക്കുന്നു’- രാഹുല്‍ ഗാന്ധി

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെയാണ് രാഹുല്‍ വിമർശനവുമായി എത്തിയത്.

‘അറുപതിലധികം കര്‍ഷകരുടെ രക്തസാക്ഷിത്വത്തില്‍ ലജ്ജയില്ല, എന്നാല്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ മോദി സര്‍ക്കാര്‍ ലജ്ജിക്കുന്നു’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നവംബര്‍ അവസാനത്തോടെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അറുപതിലധികം കര്‍ഷകര്‍ മരിച്ചുവെന്ന് സമരക്കാര്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം.