Thu. Apr 25th, 2024

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ പി കെ ഹനീഫയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ആക്ഷന്‍ ടേക്കന്‍ സ്റ്റേറ്റ്‌മെന്റ് ആണ് ബുധനാഴ്ച സഭയില്‍ വച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ പിസി ചാക്കോയെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കി.

എന്നാല്‍ കേസില്‍ മറ്റു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു ഡിജിപി പരിശോധിക്കും. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് രണ്ടു മാസം പരിശീലനം നല്‍കണമെന്നും സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുമുന്‍പ് അഡ്വക്കേറ്റുമാരുടെ പാനല്‍ തയാറാക്കണമെന്ന ശുപാര്‍ശകള്‍ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.