പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ സംഭവം; പ്രതി പിടിയില്‍

നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുനെല്ലായി സ്വദേശി ബിജേഷാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥമുണ്ടെന്നും മുന്‍പ് ചികിത്സ തേടിയ ആളാണെന്നുമാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ നിലയില്‍ കണ്ടെത്തിയത്. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊടി കെട്ടിയതിനെ തുടര്‍ന്ന് നടന്ന സമരങ്ങള്‍ക്കിടെ ബിജീഷ് നഗരസഭ കാര്യാലയത്തിന് പരിസരത്ത് തന്നെ ഉണ്ടായിരുന്നു.അതേസമയം ബിജീഷിനെ കൊണ്ട് മറ്റാരോ കൊടി കെട്ടിച്ചതാണെന്ന നിലപാടാണ് ബിജെപിയുടേത്.