കൊല്ലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം; കൊല ചെയ്തത് സുഹൃത്തുക്കളെന്ന് അമ്മ

കൊല്ലം അ‍ഞ്ചലിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിൽ പിതാവിനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരും ഒരുമിച്ചിരുന്നു മദ്യം കഴിക്കുന്നതിനിടയിൽ വാക്കേറ്റമുണ്ടാകുകയും ഇതേ തുടർന്ന് അച്ഛനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് മകന്റെ മൊഴി.

കരുകോൺ സ്വദേശി രാജപ്പൻ (55) ആണു മരിച്ചത്. സംഭവത്തിൽ മകൻ സജീഷി (25)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മകനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകികളെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

അച്ഛനും മകനും സുഹൃത്തുക്കളും ഒരുമിച്ചിരുന്നാണ് മദ്യപിച്ചത്. രാവിലെയായിട്ടും എഴുന്നേൽക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ വന്നപ്പോളാണ് മരിച്ച വിവരം അറിഞ്ഞത്.  പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നു പൊലീസ് പറഞ്ഞു. സജീഷിന്റെ സുഹൃത്തും പിടിയിലായിട്ടുണ്ട്.