സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്രം പെരുമാറുന്നത് തീവ്രവാദികളോടെന്ന പോലെ: ശിവസേനാ എം പി. സഞ്ജയ് റൗത്ത്

കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളോടെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ശിവസേനാ എം പി. സഞ്ജയ് റൗത്ത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത നടപടി ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങളോട് അനുതാപത്തോടെ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒരു പ്രശ്‌നം മാത്രമാണ്. കൃഷിക്കാരുടെ എല്ലാം ആവശ്യങ്ങളും അനുതാപത്തോടെ പരിഗണിക്കണം. പല സംസ്ഥാനങ്ങളിലും കര്‍ഷകരുടെ അവസ്ഥ ദയനീയമാണ്. അവരെ സഹായിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണം- രാജ്യസഭാ എം പിയായ റൗത്ത് പറഞ്ഞു.