വാടാനപ്പള്ളിയിൽ വർഗ്ഗീയവാദിയായ ഇടവക വികാരി കുർബാനയ്ക്കിടയിൽ മതം പറഞ്ഞ് വോട്ടുപിടുത്തം

കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയുടെ കീഴിലുള്ള വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഇടവകയിൽ രണ്ടാഴ്ചയായി കുർബാനയ്ക്കിടയിൽ വർഗ്ഗീയത പറഞ്ഞു വികാരിയുടെ വോട്ട് പിടുത്തം. ഇവിടുത്തെ രാജ്യത്തിരുന്ന് അവിടുത്തെ രാജ്യം വരുത്താൻ പ്രവർത്തിക്കുന്ന കത്തോലിക്കാസഭയുടെ ഇടവക വികാരി ഫാദർ കുണ്ടുകുളം ജോൺസൺ ആണ് വർഗ്ഗീയ വിഷം തുപ്പുന്ന ഈ വെള്ള നൈറ്റിക്കാരൻ. ക്രിസ്ത്യാനികളായ സ്ഥാനാർത്ഥികൾക്ക് മാത്രമേ വോട്ടുചെയ്യാവൂ എന്ന് കുർബാനയ്ക്കിടെ പരസ്യമായും കുമ്പസാരക്കൂട്ടിൽ രഹസ്യമായും സ്ഥാനാർത്ഥിയുടെ പേരുപറഞ്ഞാണ് വോട്ട് പിടുത്തമെന്നാണ്‌ ആരോപണം.

യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടിയാണ് വികാരി വർഗീയത പറഞ്ഞു വോട്ടുപിടിക്കുന്നതെന്നാണ് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. ജോമോൻ എന്ന എൽഡിഎഫ് പ്രവർത്തകനായ ഒരു വിശ്വാസി ഇതിനെ ചോദ്യം ചെയ്യുകയും “ഈ ഇടവകയിൽ ഇങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്നും അച്ചൻ കുർബാനയ്ക്കിടയിൽ ബൈബിൾ പ്രസംഗിച്ചാൽ മതിയെന്നും രാഷ്ട്രീയം പറയേണ്ടന്നും വികാരിയോട് പറഞ്ഞപ്പോൾ “ഇങ്ങനെയൊരു കീഴ്വഴക്കം മുൻപില്ലായിരിക്കാം എന്നാൽ താനായിട്ടു പുതിയൊരു കീഴ്വഴക്കം തുടങ്ങുകയാണെന്നും ഞാൻ എന്തുപറയണെമെന്ന് ഞാൻ തീരുമാനിച്ചോളാം എന്നും ധിക്കാരത്തോടെ മറുപടി പറയുകയായിരുന്നു.

‘ഇതിനുമുൻപും ക്രിസ്ത്യാനികൾ ഇവിടെ സ്ഥാനാർത്ഥിയായിട്ടുണ്ടെന്നും അന്നൊന്നും ആരും ഇതുപോലെ പരസ്യമായി വർഗീയത പറഞ്ഞു വോട്ടുപിടിച്ചിട്ടില്ലെന്നും പറഞ്ഞ ജോമോനോട് ‘അന്ന് ഫാദർ കുണ്ടുകുളം ജോൺസൺ എന്ന ഞാൻ വാടാനപ്പള്ളി ഇടവകവികാരി ആയിരുന്നില്ലെന്നും. ഇപ്പോൾ ഞാനാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും ഇതുപോലെ ഇടവകയിലെ നാനാവിധ കാര്യങ്ങളിൽ ഇടപെടാനാണ് തന്നെ സഭ ഇടവക വികാരിയായി വെച്ചിരിക്കുന്നതെന്നും നിനക്ക് വല്ല പരാതിയുമുണ്ടെങ്കിൽ മുകളിലുള്ളവർക്ക് പരാതികൊടുക്കാനുമാണ് ജോമോനോട് പറയുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേരുപറഞ്ഞാണ് രണ്ടാഴ്ചയായി വോട്ടുപിടിക്കുന്നതെന്നാണ് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നതെങ്കിലും അത് നിഷേധിക്കുന്ന ഫാദർ കുണ്ടുകുളം ജോൺസൺ താൻ കോൺഗ്രസിന് വോട്ടുചെയ്യാൻ അഭ്യർത്ഥിച്ചിട്ടില്ലെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ക്രിസ്ത്യാനികൾക്ക് വോട്ട് ചെയ്യാനാണ് പറഞ്ഞതെന്നുമാണ് പറയുന്നത്. രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും മതം പറഞ്ഞു വോട്ടുപിടിച്ചെന്നും വികാരി തന്നെ സമ്മതിക്കുന്നുണ്ട്.

സഭ ഇടവക വികാരിയായി വെച്ചിരിക്കുന്നന്നത് ഇതിനൊക്കെകൂടി വേണ്ടിയാണെന്ന് ഫാദർ കുണ്ടുകുളം ജോൺസൺ പറഞ്ഞത് സത്യമാണ്. അൽമായരുടെ സമസ്ത കാര്യങ്ങളിലും കുടുംബത്തുവരെ കയറി വികാരിമാർ വിഹരിച്ചുകൊണ്ടിരിക്കുന്ന കഥകളാണല്ലോ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്? കോണാൻ നിയമമനുസരിച്ച് കുഞ്ഞാടുകളുടെ ഭാര്യമാരുടെ നെഞ്ചത്ത് കയറാൻ മുട്ടനാടുകൾക്ക് അധികാരമുള്ളതിനാൽ മറ്റുള്ളവരെ അത് ബാധിക്കില്ലെങ്കിലും ഇതങ്ങിനെയല്ലല്ലോ? അതിനാൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

അൽമായരുടെ അടുക്കളയിലും ബെഡ്റൂമിലും ഇടവകയിലും മാത്രമല്ല അവരുടെ പഞ്ചായത്തും സംസ്ഥാനവും പറ്റിയാൽ രാജ്യം തന്നെ ആരുഭരിക്കണമെന്നും വികാരിമാർ തീരുമാനിക്കുന്ന കിനാശ്ശേരി തന്നെയാണ് സഭയുടെ സ്വപ്നം.അതിനാണ് ദിവസവും പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും.

ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് അർത്തുങ്കൽ ബസലിക്കയിലെ മുൻറെക്ടർ ക്രിസ്റ്റഫർ അർത്ഥശേരി ചേർത്തല തെക്ക് പഞ്ചായത്ത് ആരു ഭരിക്കണമെന്നു താനാണ് തീരുമാനിക്കുന്നതെന്നും മുട്ടുകാൽ തല്ലിയൊടിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിയെ തന്നെ ഭീഷണിപ്പെടുത്തിയതൊന്നും വെറുതെയല്ല എന്ന് മനസിലായില്ലേ? ഇത്തരം ന്യൂനപക്ഷ വർഗീയവാദികളുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് പ്രത്യേകിച്ച് രാഷ്ട്രീയമെന്നും പറയാനില്ലാത്ത ബിജെപിയുടെ വളർച്ചയ്ക്ക് മുഖ്യഘടകമെന്നും മനസ്സിലായിക്കാണുമല്ലോ? ഇത്തരത്തിലുള്ള ന്യൂനപക്ഷ സ്വർഗീയതകൾ കാണുന്ന ഒരു ശരാശരി വിശ്വാസികൂടിയായ പൂരിപക്ഷ മതക്കാരൻ വർഗീയവാദി ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ?