ബിജെപി സ്ഥാനാര്‍ഥിയായ മകള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകളുമായ മിനി കൃഷ്ണകുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയുമായി സ്വതന്ത്ര സ്ഥാനാര്‍ഥിയായ വിജയകുമാരി രംഗത്ത്. മിനി കൃഷ്ണകുമാറിനും, ഭര്‍ത്താവും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണ കുമാറിനും എതിരെ ഇന്നലെ വിജയകുമാരിയും, മകള്‍ സിനിയും വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. കാറിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിജയകുമാരി പരാതി നല്‍കി.

സി കൃഷ്ണ കുമാറിനും, ഭാര്യ മിനി കൃഷ്ണകുമാറിനും എതിരെ നിരവധി ആരോപണങ്ങളും ഇന്നലെ ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു. ഇന്നലെ രാത്രിയില്‍ റോഡരികില്‍ നില്‍ക്കുന്ന വിജയകുമാരിക്ക് നേരെ അമിത വേഗതയില്‍ മിനി കൃഷ്ണകുമാര്‍ കാര്‍ ഓടിച്ച് വന്നൂ എന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞൂ എന്നുമാണ് പുതിയ പരാതി.

അതേ സമയം പരാതി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നാണ് മിനി കൃഷ്ണകുമാറിന്റേയും സി കൃഷ്ണകുമാറിന്റെയും നിലപാട്.