പോലീസ് നിയമഭേദഗതി പിണറായി വിജയന്‍ എന്ന സ്വേച്ഛാധിപതിയുടെ തോന്ന്യാസം: വി ടി ബല്‍റാം എംഎല്‍എ

പോലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ.

പോലീസ് ആക്റ്റിലെ 118 (എ) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ -ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രവും കുറിപ്പിനൊപ്പം ബല്‍റാം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിയമഭേദഗതിക്കെതിരെ വലിയ വിമര്‍ശങ്ങളാണ് വ്യാപകമായി ഉയരുന്നത്.

വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

“118 A. /Punishment for making, expressing, publishing or disseminating any matter which is threatening, abusive, humiliating or defamatory.─/Whoever makes, expresses, publishes or disseminates through any kind of mode of communication, any matter or subject for threatening, abusing, humiliating or defaming a person or class of persons, knowing it to be false and that causes injury to the mind, reputation or property of such person or class of persons or any other person in whom they have interest shall on conviction, be punished with imprisonment for a term which may extend to three years or with fine which may extend to ten thousand rupees or with both.”

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിൻ്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?