വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പടക്കം നാല് പേർക്കെതിരെ ക്ലബ് മെമ്പർഷിപ്പ് തട്ടിപ്പിന് കേസ്

കാതൊലിക്കാ സഭയുടെ കേരളത്തിലെ ഒരു ആർച്ച് ബിഷപ്പിൻറെ പേരിൽ കൂടി ഇതാ ചീറ്റിങ്ങ് കേസ്.ഭൂമി തട്ടിപ്പും ഗവൺമെന്റ് പ്രസിൽ അച്ചടിക്കുന്നതിന് മുൻപേ ആ മുദ്രപത്രത്തിൽ വസ്തുവിൽപ്പന കരാറുണ്ടാക്കി, തട്ടിപ്പുകേസിലും ദിവ്യഅത്ഭുതം പ്രവർത്തിച്ച സീറോമലബാർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ശേഷം ഇപ്പോഴിതാ വരാപ്പുഴ ആർച്ച് ബിഷപ്പും ഒരു വെറൈറ്റി തട്ടിപ്പ് കേസിൽ പ്രതിയായിരിക്കുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസ്ഫ് കളത്തിൽപറമ്പിലിനെതിരെ കളമശ്ശേരി പോലീസ് ആണ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്.

വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ആൽബെർട്ടിൻ കോംപ്ലെക്സ് (Albertian Complexe) -ന് ഉള്ളിൽ പ്രവർത്തിക്കുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി എന്ന സ്ഥാപനത്തിൽ ആജീവനാന്ത മെമ്പർഷിപ്പ് വാഗ്ദാനം ചെയ്ത് 1,77000 രൂപ വാങ്ങി വഞ്ചിച്ചു എന്ന് കാണിച്ച്, കളമശ്ശേരി കാരനായ ബൈജു മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ദുൾ അലീം നൽകിയ പരാതി പ്രകാരം ആണ് കളമശ്ശേരി പോലീസ് ആർച്ച് ബിഷപ്പ് ജോസ്ഫ് കളത്തിൽ പറമ്പലിനും മറ്റ് മൂന്നു പേർക്കും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്.