Wed. Apr 24th, 2024

ഇടുക്കിയിലെ നരിയംപാറയില്‍ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ് (24) മരിച്ചത്. പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ഒക്ടോബര്‍ 23 നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.