Fri. Mar 29th, 2024

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരായാള മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറി. വൈകിട്ട് നാലരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ദുബായില്‍ ബിസിനസുകാരനായ റബിന്‍സ് യു.എ.ഇ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് എന്‍.ഐ.എ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇയാള്‍ വിദേശത്ത് ഒളിവില്‍ പോയെന്നാണ് എന്‍.ഐ.എ വിശദീകരണം. ഇതിനിടെ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യു.എ.ഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

>ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യു.എ.ഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്ത് ആറ് പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇന്ത്യയ്ക്ക് കൈമാറിയത്.