ബി ജെ പി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

തെന്നിന്ത്യന്‍ നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി സി കെ നേതാവ് തിരുമാവളവന്‍ എം പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിന്റെ അറസ്റ്റ്.

ഖുശ്ബ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ചിദംബരത്ത് നടക്കുന്ന സമരത്തിന് പോലീസ് അനുമതി ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.