Fri. Apr 19th, 2024

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.ഡല്‍ഹിയിലെആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിൽദേവ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്ത്യൻ ടീമിനെ ആദ്യമായി ലോകകപ്പ് ജേതാക്കളാക്കിയത് കപിലിന്റെ ക്യാപ്‌റ്റൻസിയിലാണ്. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറും ഓൾറൗണ്ടറുമാണ് കപിൽദേവ്. 131 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച കപിൽ 5248 റൺസും 434 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 225 ഏകദിനങ്ങളിൽ നിന്നായി 3783 റൺസും 253 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.