ബിജെപി നേതാവ് ഷാജി നെല്ലിപ്പറമ്പൻ ശ്രീജ നെയ്യാറ്റിൻകരയോട് ആചാരപരമായി മാപ്പുപറഞ്ഞു

ബിജെപിയുടെ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകരയോട് ആചാരപരമായി മാപ്പുപറഞ്ഞു.ഫേസ്‌ബുക്കിൽ ശ്രീജയ്ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കുറ്റത്തിന്‌ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ദേശസ്നേഹിയെ പൊലീസ് കട്ടപ്പനയിൽ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു.

നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിൽ ദേശസ്നേഹികളുടെ പാരമ്പര്യ ആചാരമായ “ഇനി ഇങ്ങനൊന്നും ചെയ്യില്ല സാറേ” എന്ന് കരഞ്ഞു കൊണ്ടുള്ള വിളിച്ചുചൊല്ലലിന് ശേഷം ശ്രീജ നെയ്യാറ്റിൻകരയോട് സവർക്കറുടെ കാലം മുതലുള്ള ആചാരമായ മാപ്പിരക്കൽ നടത്തി.ദേശസ്നേഹിയുടെ ഒരു കൊട്ട മാപ്പ് ഇരക്കൽ കണ്ട് ദയവ് തോന്നിയ ശ്രീജ നെയ്യാറ്റിൻകര ഇനി ജീവിതത്തിലൊരിക്കലും സ്ത്രീകളെ തെറി പറയില്ലെന്ന് എഴുതിവെപ്പിച്ച് കേസെടുത്ത് ഉപദ്രവിക്കാതെ മാപ്പുനൽകി വിട്ടയച്ചു.

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ഒരു കൊട്ട മാപ്പ് ഇറക്കി വച്ച് കൈ കെട്ടി നിൽക്കുന്ന വീരസവർക്കാർ ഷാജി നെല്ലിപ്പറമ്പൻജിയുടെ ഫോട്ടോസഹിതം ശ്രീജ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ഇതാരെന്നോർമ്മയില്ലേ സുഹൃത്തുക്കളേ ..?

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ…

ഈ നിൽപ് എവിടെയെന്നറിയുമോ?

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ…

എന്തിനാണെന്നറിയുമോ?

ഫേസ്‌ബുക്കിൽ എനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കുറ്റത്തിന്‌ നെയ്യാറ്റിൻകര പോലീസ് കട്ടപ്പനയിൽ നിന്ന് വിളിച്ചു വരുത്തിതാണ് ….

നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിൽ “ഇനി ഇങ്ങനൊന്നും ചെയ്യില്ല സാറേ” എന്ന് കരഞ്ഞു കൊണ്ട് എന്റെ നേർക്ക്‌ ഒരു കൊട്ട മാപ്പ് ഇറക്കി വച്ച് കൈ കെട്ടി നിൽക്കുന്ന ഈ സംഘി ഇനി ജീവിതത്തിലൊരിക്കലും സ്ത്രീകളെ തെറി പറയില്ല എന്നെനിക്കുറപ്പുണ്ട്…

തെറിവീരന്മാർക്ക് ബ്ലോക്കല്ല ഉത്തരം നിയമനടപടികൾ തന്നെയാണ്….

തെറി വിളിച്ച് നാവടപ്പിക്കാൻ ശ്രമിക്കരുത് സംഘികളേ നടക്കില്ലത്…

കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

കാര്യം ഇങ്ങനൊക്കെയാണെങ്കിലും ജില്ലാനേതാവിന് ഇടുക്കിയിൽ ഒടുക്കത്തെ ജനപിന്തുണയാണ് എന്ന് പ്രൊഫൈൽ കണ്ടാൽ മനസിലാകും. രണ്ട് ലൈക്ക്, മൂന്ന് ലൈക്ക് അതിനപ്പുറമില്ല ഒരു പോസ്റ്റിനും!