കൊല്ലത്ത് ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവ് അറസ്റ്റില്‍

ഉറങ്ങിക്കിടന്ന ഒരു വയസുള്ള മകനെ എടുത്തുകൊണ്ടുപോയി കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ്‌ പിടികൂടി. ചടയമംഗലം എലിക്കുന്നാംമുകള്‍ താഹാ മന്‍സിലില്‍ മുഹമ്മദ്‌ ഇസ്‌മയിലി(40)നെയാണു ചടയമംഗലം എസ്‌.ഐ. ശരലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മുഹമ്മദ്‌ ഇസ്‌മയില്‍, ഭാര്യയോടു മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ചാര്‍ജില്ലാത്തതിനാല്‍ ഫോണ്‍ ചെയ്യാനാകില്ലെന്നു ഭാര്യ പറഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ വീട്‌ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി സമീപത്തെ കുളത്തില്‍ എറിയുകയുമായിരുന്നു.

നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ കുഞ്ഞിനെ രക്ഷിച്ചത്‌. ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ടിനു പുറമെ വധശ്രമക്കേസും മുഹമ്മദ്‌ ഇസ്‌മയിലിനെതിരേ ചുമത്തി.